Sub Lead

കാവി ഷാള്‍ അണിഞ്ഞ് അക്രമിക്കാനെത്തിയവരെ എറിഞ്ഞോടിച്ച് പ്രദേശവാസികള്‍; 10 പേരെ അറസ്റ്റ് ചെയ്തു (വീഡിയോ)

കാവി ഷാള്‍ അണിഞ്ഞ് അക്രമിക്കാനെത്തിയവരെ എറിഞ്ഞോടിച്ച് പ്രദേശവാസികള്‍; 10 പേരെ അറസ്റ്റ് ചെയ്തു (വീഡിയോ)
X

മംഗളൂരു: കാവി ഷാള്‍ അണിഞ്ഞ് അക്രമിക്കാനെത്തിയവരെ എറിഞ്ഞോടിച്ച് പ്രദേശവാസികള്‍. ഹിജാബ് അനുകൂല പ്രകടനം നടക്കുന്നതിനിടേയാണ് കാവി ഷാള്‍ അണിഞ്ഞെത്തിയ സംഘം പ്രകോപിതരായി എത്തിയത്. ബഗല്‍കോട്ടയിലുള്ള ബന്‍ഹട്ടി ഗവ. കോളജിന് സമീപമാണ് സംഭവം. ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധം നടക്കുന്നതിനിടേയാണ് എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാവി ഷാള്‍ അണിഞ്ഞ് അക്രമിക്കാനെത്തിയത്. ഇതോടെ പ്രദേശവാസികള്‍ പ്രതിരോധിക്കുകയായിരുന്നു. സംഭവത്തില്‍ 10 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, വിവിധ കോളജുകള്‍ക്ക് നേരെയും സ്‌കൂളുകള്‍ക്ക് നേരെയും കല്ലേറും ആക്രമണവും നടത്തിയ ഹിന്ദുത്വര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ് മടിക്കുകയാണെന്ന ആരോപണം ശക്തമാണ്. കോളജില്‍ ദേശീയ പതാക ഉയര്‍ത്തുന്ന കൊടിക്കാലില്‍ കാവിക്കൊടി ഉയര്‍ത്തിയ സംഭവവും അരങ്ങേറി. ഹിന്ദുത്വര്‍ റോഡില്‍ അഴിഞ്ഞാടിയിട്ടും പോലിസ് നോക്കുകുത്തിയാവുന്നതായും പരാതിയുണ്ട്.




Next Story

RELATED STORIES

Share it