മധ്യപ്രദേശില്‍ സ്വകാര്യാശുപത്രിയിലെ തീപ്പിടിത്തം; മരണം 10 ആയി
ഭോപാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്വകാര്യാശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി. ജബല്‍പൂരിലെ ദാമോ നാകയിലെ ന്യൂ ലൈഫ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. 21 പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമെന്ന് ജബല്‍പൂര്‍ ജില്ലാ കലക്ടര്‍ അല്ലയ്യ രാജ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേര്‍ ആശുപത്രിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി ജബല്‍പൂര്‍ സിഎസ്പി അഖിലേഷ് ഗൗര്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. നിരവധി അഗ്‌നിശമന സേനാ സംഘങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാനും രോഗികളെ ഒഴിപ്പിക്കാനും ശ്രമിച്ച് വരികയാണെന്ന് പോലിസ് സൂപ്രണ്ട് (എസ്പി) സിദ്ധാര്‍ഥ് ബഹുഗുണ പറഞ്ഞു.
RELATED STORIES
കരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്ണൂരില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് സഹോദരിമാര് മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള് മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില് ആദിവാസി യുവതിയുടെ ഗര്ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന് ചെയര്മാന് കെഎസ് ബിഎ തങ്ങള് അന്തരിച്ചു
30 July 2023 1:24 PM GMT