Sub Lead

സംസ്ഥാനത്ത് ആദ്യമായി ജന്റം എസി ലോ ഫ്‌ളോര്‍ ബസുകള്‍ പൊളിക്കുന്നു; സ്‌ക്രാപ് ചെയ്യുക പത്തെണ്ണം

2018 മുതല്‍ 28 ലോ ഫ്‌ളോര്‍ എസി ബസുകളാണ് തേവരയില്‍ കിടക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി ജന്റം എസി ലോ ഫ്‌ളോര്‍ ബസുകള്‍ പൊളിക്കുന്നു; സ്‌ക്രാപ് ചെയ്യുക പത്തെണ്ണം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ജന്റം എസി ലോ ഫ്‌ളോര്‍ ബസുകള്‍ പൊളിക്കുന്നു. തേവരയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളില്‍ 10 എണ്ണം പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് തീരുമാനം.

2018 മുതല്‍ 28 ലോ ഫ്‌ളോര്‍ എസി ബസുകളാണ് തേവരയില്‍ കിടക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇതില്‍ 10 എണ്ണമാണ് സ്‌ക്രാപ് ചെയ്യുക. മറ്റു 18 എണ്ണം വീണ്ടും ഉപയോഗിക്കാം എന്നാണ് തീരുമാനം. സ്‌ക്രാപ് ചെയ്യാന്‍ തീരുമാനിച്ച ബസുകള്‍ക്ക് ഏതാണ്ട് 11 വര്‍ഷത്തെ പഴക്കമുണ്ട്. ലോ ഫ്‌ളോര്‍ ബസുകളുടെ കാലാവധി 11 വര്‍ഷമാണ്.

ഇത്തരം ബസുകള്‍ എന്തുകൊണ്ടാണ് കൂട്ടിയിട്ടിരിക്കുന്നതെന്നും ഇത് വിറ്റുകൂടെയെന്നും ഹൈക്കോടതി കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനോട് ആരാഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും 28 ബസുകള്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പഠനം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Next Story

RELATED STORIES

Share it