Sub Lead

കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: പ്രതി നഹാസിനെ റിമാന്‍ഡ് ചെയ്തു

കേസ് പരിഗണിച്ച പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം:   പ്രതി നഹാസിനെ റിമാന്‍ഡ് ചെയ്തു
X

കൊച്ചി: നഗരമധ്യത്തില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതി നഹാസിനെ കോടതിയില്‍ ഹാജരാക്കി. കേസ് പരിഗണിച്ച പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഗുരുതര പരുക്കേല്‍ക്കുമെന്നറിഞ്ഞിട്ടും അപകടകരമായി വാഹമോടിക്കല്‍, ജീവഹാനിക്കിടയാക്കും വിധം പരിക്കേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്. പ്രതികള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും സംഭവത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്.

ദേശീയപാതയില്‍ ഇടപ്പള്ളിക്കു സമീപം മരോട്ടിച്ചുവടിലെ സര്‍വീസ് റോഡില്‍ കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 3.45ഓടെയാണ് സംഭവം. ഓട്ടോയില്‍ വന്നിറങ്ങി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ സര്‍വ്വീസ് റോഡിലൂടെ വന്ന കാറാണ് യുവാവിനെ ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരന്‍ കാറിന്റെ ബോണറ്റിലേക്കു വീണിട്ടും കാര്‍ അരകിലോമീറ്ററോളം നിര്‍ത്താതെ ഓടിക്കുകയും റോഡിലേക്കു തെറിച്ചുവീണ യാത്രക്കാരന്റെ കാലിലൂടെ കാര്‍ കയറ്റിയിറക്കുകയും ചെയ്തു. അപകടത്തില്‍ എളമക്കര കവുങ്ങുംകൂട്ടത്തില്‍ വീട്ടില്‍ നിഷാന്തിനു സാരമായി പരുക്കേറ്റു. നിഷാന്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിച്ചശേഷം പാലാരിവട്ടം ഭാഗത്തേക്ക് അമിതവേഗത്തില്‍ പോയ കാര്‍ ഇന്നലെയാണ് മാമംഗലത്തെ ഒരു വര്‍ക്ക് ഷോപ്പില്‍നിന്ന് പോലിസ് കണ്ടെത്തിയത്. ഇവിടത്തെ ജീവനക്കാര്‍ നല്‍കിയ വിവരമനുസരിച്ച് പള്ളുരുത്തി സ്വദേശി നഹാസിനെ(19) എസ്‌ഐ പ്രേംകുമാറും സംഘവും വീട്ടിലെത്തി പിടികൂടുകയായിരുന്നു.

Next Story

RELATED STORIES

Share it