Sub Lead

പുതുതായി വിതരണത്തിനെത്തിയ പാസ്‌പോര്‍ട്ടില്‍ ബിജെപി തിരഞ്ഞെടുപ്പു ചിഹ്നം രേഖപ്പെടുത്തിയത് വിവാദമാകുന്നു

മുമ്പുനല്‍കിയിരുന്ന പാസ്‌പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെഭാഗം ശൂന്യമായിരുന്നു. ഇപ്പോള്‍ ഈ പേജിന്റെ താഴത്താണ് ദീര്‍ഘചതുരത്തില്‍ താമരയുള്ളത്.

പുതുതായി വിതരണത്തിനെത്തിയ പാസ്‌പോര്‍ട്ടില്‍ ബിജെപി തിരഞ്ഞെടുപ്പു ചിഹ്നം രേഖപ്പെടുത്തിയത് വിവാദമാകുന്നു
X

കോഴിക്കോട്: പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പുതുതായി വിതരണത്തിനെത്തിയ പാസ്‌പോര്‍ട്ടില്‍ താമര അടയാളപ്പെടുത്തിയത് വിവാദമാകുന്നു. പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിലാണ് ദീര്‍ഘചതുരത്തിലുള്ള കള്ളിയില്‍ താമര രേഖപ്പെടുത്തിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു ചിഹ്നം രേഖപ്പെടുത്തിയതാണ് പലരിലും സംശയം ജനിപ്പിക്കുന്നത്.

മുമ്പുനല്‍കിയിരുന്ന പാസ്‌പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെഭാഗം ശൂന്യമായിരുന്നു. ഇപ്പോള്‍ ഈ പേജിന്റെ താഴത്താണ് ദീര്‍ഘചതുരത്തില്‍ താമരയുള്ളത്. ഇത് എന്തിനാെണന്ന് സംശയം ചോദിക്കുന്നവരോട് കൃത്യമായ മറുപടി പറയാനാവാതെ ജീവനക്കാര്‍ കുഴങ്ങുകയാണ്.

സുരക്ഷ കൂട്ടാനും വ്യാജപാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താനുമാണ് ബുക്ക്‌ലെറ്റുകളുടെ ഡിസൈനില്‍ മാറ്റംവരുത്തിയതെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ ചാറ്റര്‍ജി പറഞ്ഞു. ലേറ്റന്റ് ഇമേജായാണ് രണ്ടാം പേജില്‍ ദീര്‍ഘചതുരത്തില്‍ താമര ഉള്‍പ്പെടുത്തിയത്. പേജിന്റെ എതിര്‍വശത്തുനിന്ന് നോക്കിയാല്‍ ഇത് തെളിഞ്ഞുകാണാം. ദേശീയപുഷ്പമായ താമര കോഡ് കുറച്ചുകഴിയുമ്പോള്‍ മാറ്റും. താമര തിരഞ്ഞെടുത്തതിനു പിന്നില്‍ മറ്റൊരു ലക്ഷ്യവുമില്ല. ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അരുണ്‍ ചാറ്റര്‍ജി വ്യക്തമാക്കി.

പാസ്‌പോര്‍ട്ടില്‍ ആളുടെ പേര്, വിലാസം തുടങ്ങിയവ എഴുതുന്ന ഭാഗത്തും മാറ്റമുണ്ട്. മുമ്പ് ഇതിനെല്ലാം പ്രത്യേകം കോളമുണ്ട്. ഇപ്പോള്‍ ഇത് നീക്കംചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ആദ്യം ബംഗളൂരു പാസ്‌പോര്‍ട്ട് ഓഫീസിലാണ് പുതിയ കോഡുകളുള്ള പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റ് എത്തിയത്. കേരളത്തില്‍ കൊച്ചിയില്‍ നവംബര്‍ അവസാന വാരത്തിലാണ് വിതരണം തുടങ്ങിയത്. ഇപ്പോള്‍ രാജ്യത്തെ 36 പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഇതാണ് ഉപയോഗിക്കുന്നത്.

Next Story

RELATED STORIES

Share it