Sub Lead

വീണ്ടും ബാങ്കിങ് അഴിമതി; 3800 കോടി തട്ടിച്ച് ഭൂഷൺ പ​വ​ർ ആൻ​ഡ് സ്റ്റീ​ൽ ക​മ്പ​നി​

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​ബാ​ധ്യ​ത​യു​ള്ള ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​ണ് ഭൂഷൺ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ. ഇ​ന്ത്യ​യു​ടെ പു​തി​യ പാപ്പര്‍ നി​യ​മ​പ്ര​കാ​രം ക​ട​ബാ​ധ്യ​ത പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ത്യ കോ​ട​തി​യി​ലേ​ക്ക് റഫർ ചെ​യ്ത ആ​ദ്യ​ത്തെ 12 ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​ണി​ത്.

വീണ്ടും ബാങ്കിങ് അഴിമതി; 3800 കോടി തട്ടിച്ച് ഭൂഷൺ പ​വ​ർ ആൻ​ഡ് സ്റ്റീ​ൽ ക​മ്പ​നി​
X

ന്യുഡൽഹിഃ 3,800 കോ​ടി​ രൂപ വാ​യ്പാ ത​ട്ടി​പ്പില്‍ കുടുങ്ങി വീണ്ടും പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്. ഭൂഷൺ പ​വ​ർ ആൻ​ഡ് സ്റ്റീ​ൽ ക​മ്പ​നി​യാ​ണ് വാ​യ്പാ ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റി​നെ തു​ട​ർ​ന്ന് ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തി​ൽ ​നി​ന്നും ഫ​ണ്ട് വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യി ക​ണ്ടെ​ത്തു​ക​യും സി​ബി​ഐ എ​ഫ​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.

ബാ​ങ്കു​ക​ളു​ടെ ക​ൺ​സോ​ർ​ഷ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ക​മ്പ​നി ബാ​ങ്ക് ഫ​ണ്ട് അ​പ​ഹ​രി​ച്ച​താ​യും പി​എ​ൻ​ബി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ബാ​ങ്ക് രേ​ഖ​ക​ളി​ൽ കൃത്രി​മം കാ​ട്ടി​യാ​ണ് വ​ൻ​തു​ക നേ​ടി​യെ​ടു​ത്ത​ത്. ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ് അന്വേഷ​ണ​ത്തി​ലെ ക​ണ്ട​ത്തെ​ലു​ക​ളു​ടെ​ അടിസ്ഥാനത്തിൽ ക​മ്പ​നി​ക്കും ഡ​യ​റ​ക്ട​ർ​മാ​ർ​ക്കു​മെ​തി​രെ സി​ബി​ഐ സ്വ​മേ​ധ​യാ കേസെടു​ത്ത ശേ​ഷം സ​മ​ർ​പ്പി​ച്ച എ​ഫ്ഐ​ആ​റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കാ​ര്യം പി​എ​ൻ​ബി റി​സ​ർ​വ് ബാ​ങ്കി​ന് റിപോ​ർ​ട്ട് ചെ​യ്തു.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​ബാ​ധ്യ​ത​യു​ള്ള ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​ണ് ഭൂഷൺ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ. ഇ​ന്ത്യ​യു​ടെ പു​തി​യ പാപ്പര്‍ നി​യ​മ​പ്ര​കാ​രം കടബാധ്യത പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ത്യ കോ​ട​തി​യി​ലേ​ക്ക് റഫർ ചെ​യ്ത ആ​ദ്യ​ത്തെ 12 ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​ണി​ത്.

2018 ൽ പുറത്തുവന്ന മറ്റൊരു അഴിമതിയിൽ പഞ്ചാബ് നാഷണൽ ബാങ്കിന് 13,000 കോടി രൂപ ബാധ്യത വരുത്തിവച്ചിരുന്നു. വജ്ര വ്യാപാരി നീരവ് മോദിയും മെഹുൽ ചോക്സിയും ബാങ്കിനെ വഞ്ചിച്ചുവെന്നാരോപിച്ച് കേസ് നിലവിലുണ്ടെങ്കിലും തട്ടിച്ച തുക ഇതുവരെയും തിരിച്ചുപിടിക്കാൻ ആയിട്ടില്ല.

Next Story

RELATED STORIES

Share it