Sub Lead

ഡല്‍ഹിയിലെ സുര്‍ജിത് ഭവനിലെ സെമിനാര്‍ പോലിസ് തടഞ്ഞു; ഗേറ്റുകള്‍ പൂട്ടി

ഡല്‍ഹിയിലെ സുര്‍ജിത് ഭവനിലെ സെമിനാര്‍ പോലിസ് തടഞ്ഞു; ഗേറ്റുകള്‍ പൂട്ടി
X

ന്യൂഡല്‍ഹി: സിപിഎം പഠന കേന്ദ്രമായ ഡല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവനിലെ സെമിനാറിനെതിരേ ഡല്‍ഹി പോലിസിന്റെ നടപടി. ജി ട്വന്റി വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടി തടയുകയും ഗേറ്റുകള്‍ പൂട്ടിയിടുകയും ചെയ്തു. ഇതോടെ പുറത്തുനിന്നെത്തിയവര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായില്ല. ഇന്നലെ ആരംഭിച്ച സെമിനാല്‍ ഇന്നും തുടരാനിരിക്കെയാണ് പോലിസ് തടഞ്ഞത്. അനുമതിയില്ലാതെയാണ് പരിപാടി നടത്തുന്നതെന്നു പറഞ്ഞാണ് പോലിസ് നടപടി. എന്നാല്‍, പാര്‍ട്ടി ഓഫിസിനുള്ളിലെ ഹാളില്‍ നടക്കുന്ന പരിപാടിയായതിനാല്‍ അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ടാണ് ഇന്നലെ പരിപാടി ഉദ്ഘാടനം ചെയ്തത്.

Next Story

RELATED STORIES

Share it