കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

കണക്കുകള്‍ പ്രകാരം നിലവില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയില്ല.

കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ബംഗളൂരു: രാഷ്ട്രീയ വടം വലി തുടരുന്ന കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര്യ എംഎല്‍എമാര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപിയെ പിന്തുണക്കുമെന്ന് ഈ രണ്ട് എംഎല്‍എമാരും അറിയിച്ചു. ഇവര്‍ ഇതു സംബന്ധമായ കത്ത് ഗവര്‍ണര്‍ക്ക് നല്‍കി. എന്നാല്‍, കണക്കുകള്‍ പ്രകാരം നിലവില്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയില്ല. 118 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ സഖ്യസര്‍ക്കാരിനുള്ളത്. 111 എംഎല്‍എമാരാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

RELATED STORIES

Share it
Top