ചങ്ങരംകുളത്ത് നിയന്ത്രണംവിട്ട ബൈക്ക് സ്വകാര്യ ബസ്സിലിടിച്ച് യുവാവ് മരണപ്പെട്ടു
BY APH29 Nov 2022 6:46 AM GMT

X
APH29 Nov 2022 6:46 AM GMT
മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂര്‍ റോഡിലെ പാറക്കല്‍ ഇറക്കത്ത് വെച്ച് കാലത്ത് 7 മണിയോടെ യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്തണംവിട്ട് എതിരെ വന്ന സ്വകാര്യ ബസ്സില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. എടപ്പാൾ പന്താവൂര്‍ കക്കിടിപ്പുറം സ്വദേശി ഒസാരവളവില്‍ അബ്ദുള്ളക്കുട്ടി മകൻ അജ്ലാന്‍ (18) ആണ് മരണപ്പെട്ടത്.
.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജ്ലാനെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നിട് എടപ്പാളിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചങ്ങരംകുളത്തെ ഫ്രൂട്ട്സ് കടയിലെ ജിവനക്കാരനായിരുന്ന അജ്ലാന്‍ സുഹൃത്തിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനായി പോകുമ്പോഴായിരുന്നു അപകടം. ചങ്ങരംകുളം പോലീസെത്തി മേല്‍നടപടികള്‍ സ്വികരിച്ചു.. മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
Next Story
RELATED STORIES
അമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMT