Sub Lead

ട്രെയിനില്‍ യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം, കരുനാഗപ്പള്ളി സ്വദേശി പിടിയില്‍

ട്രെയിനില്‍ യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം, കരുനാഗപ്പള്ളി സ്വദേശി പിടിയില്‍
X

കൊല്ലം: ട്രെയിൻ യാത്രക്കിടെ പെണ്‍കുട്ടികള്‍ക്കെതിരേ അശ്ലീല പ്രകടനം നടത്തിയയാള്‍ പിടിയിൽ. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറിനെയാണ് റെയിവേ പോലിസ് പിടികൂടിയത്. ഇന്നലെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രക്കിടെയാണ് സഹോദരിമാർക്ക് നേരെ ഒരാൾ അശ്ലീല പ്രദർശനം നടത്തിയത്. ഇത് ഒരു പെണ്‍കുട്ടി മൊബൈലിൽ പകർത്തി. പെണ്‍കുട്ടി ദൃശ്യങ്ങള്‍ മൊബൈലിൽ പക‍ത്തുന്നത് ശ്രദ്ധിച്ചയാൾ വർക്കലയിൽ ഇറങ്ങുകയായിരുന്നു. പെണ്‍കുട്ടി കൈമാറിയ ദൃശ്യങ്ങള്‍ ഒരു സുഹൃത്താണ് നവമാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ ദൃശ്യം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ റെയിൽവെ പോലിസ് സ്വമേധായ കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കരുനാഗപ്പള്ളി സ്വദേശി ജയകുമാറാണെന്ന് കണ്ടെത്തിയത്.

Next Story

RELATED STORIES

Share it