Sub Lead

കാരശ്ശേരിയില്‍ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു

കാരശ്ശേരിയില്‍ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു
X

കാരശ്ശേരി: പഞ്ചായത്തിലെ കറുത്ത പറമ്പില്‍ കരിങ്കല്‍ ക്വാറി തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. സിപിഎം, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ക്വാറിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

നിയമങ്ങളും മാനദണ്ഡങ്ങളും മറികടന്ന് ക്വാറിക്ക് അനുമതി നല്‍കിയത് റദ്ദാക്കിയില്ലെങ്കില്‍ ജനകീയപ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് സിപിഎം കാരശ്ശേരി സൗത്ത് ലോക്കല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. വലിയപറമ്പ് തോണ്ടയില്‍, തെയ്യത്തുംകാവ്, കറുത്ത പറമ്പ് എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഉള്‍പ്പെടെയുള്ള പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് നിര്‍ദിഷ്ട ക്വാറിയെന്ന് കമ്മിറ്റി ആരോപിച്ചു. യോഗത്തില്‍ ഒ. സുഭാഷ് അധ്യക്ഷനായി. കെ.പി. വിനു, കെ.പി. ഷാജി, പി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കറുത്തപറമ്പില്‍ പുതിയ ക്വാറിക്ക് നല്‍കിയ അനുമതി റദ്ദ് ചെയ്യണമെന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റി ആവശ്യപ്പെട്ടു. ഭരണസമിതിയോഗത്തില്‍ അവതരിപ്പിക്കാതെ ലൈസന്‍സ് നല്‍കിയ നടപടി അംഗീകരിക്കില്ല. ഒട്ടേറെ കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന മേഖലയാണിത്. യോഗത്തില്‍ വാര്‍ഡ് പ്രസിഡന്റ് കെ.പി. ഉണ്ണിമോയിന്‍കുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി. അഷ്‌റഫ്, കെ.പി. സുഭാഷ്, ഇസ്മയില്‍ മേച്ചീരി, അമീന്‍ അടുക്കത്തില്‍ എന്നിവര്‍ സംസാരിച്ചു. ക്വാറിക്ക് പഞ്ചായത്ത് ഭരണസമിതിയറിയാതെ അനുമതി നല്‍കിയതില്‍ യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ഓഫീസില്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട്, നിയോജകമണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് വാര്‍ഡംഗവുമായ ജംഷിദ് ഒളകര, നിയോജകമണ്ഡലം സെക്രട്ടറി നിഷാദ് വീച്ചി, മണ്ഡലം സെക്രട്ടറി ഷിമില്‍ കളരിക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it