Sub Lead

നടന്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും

നടന്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെയും മറ്റ് നാല് പ്രതികളെയും ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ നിരത്തിയായിരുന്നു അന്വേഷണ സംഘം ദിലീപടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തത്. മൂന്ന് ദിവസം ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രഞ്ചിനു കോടതി സമയം അനുവദിച്ചിരുന്നു.

രണ്ട് ദിവസങ്ങളായി 22 മണിക്കൂറാണ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാര്‍ അടക്കമുള്ളവരുടെ സാക്ഷിമൊഴി കളുടെയും പ്രതികളുടെ ശബ്ദ രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

പത്തുലക്ഷം രൂപ ബാലചന്ദ്രകുമാര്‍ കൈപ്പറ്റിയെന്നും, സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചത് എന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ സിനിമയില്‍നിന്ന് താനാണ് പിന്മാറിയത് എന്ന ബാലചന്ദ്ര കുമാറിന്റെ മൊഴിയെ ശരിവെക്കുന്നതായിരുന്നു സംവിധായകന്‍ റാഫിയുടെ മൊഴി. ബാലചന്ദ്രകുമാറാണ് സിനിമയില്‍നിന്ന് പിന്മാറിയ വിവരം തന്നെ വിളിച്ച് അറിയിച്ചതെന്നായിരുന്നു റാഫി വ്യക്തമാക്കിയത്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് െ്രെകംബ്രാഞ്ചിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം ആകും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക.

Next Story

RELATED STORIES

Share it