- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഭിഭാഷകര്‍ക്ക് ത്രിപുര പോലിസ് യുഎപിഎ പ്രകാരം നോട്ടിസ് നല്‍കിയത് അപലപനീയം; അടിയന്തരമായി പിന്‍വലിക്കണമെന്ന് പോപുലര്‍ഫ്രണ്ട്
സംഘപരിവാര്‍ ആക്രമണത്തിന്റെ ഭീഷണിയില്‍ കഴിയുന്ന ദുര്‍ബലരായ ആളുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം അവര്‍ക്കു വേണ്ടി നിലകൊള്ളുന്ന അഭിഭാഷകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പിന്നാലെ ത്രിപുര പോലിസ് പോകുന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: ത്രിപുരയിലെ മുസ്‌ലിം വിരുദ്ധ അക്രമങ്ങള്‍ക്കെതിരേ ശബ്ദിച്ച അഭിഭാഷകര്‍ക്കെതിരേ യുഎപിഎ പ്രകാരം ലീഗല്‍ നോട്ടീസ് നല്‍കിയ ത്രിപുര പോലിസ് നടപടിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അപലപിച്ചു.
സംഘപരിവാര്‍ ആക്രമണത്തിന്റെ ഭീഷണിയില്‍ കഴിയുന്ന ദുര്‍ബലരായ ആളുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം അവര്‍ക്കു വേണ്ടി നിലകൊള്ളുന്ന അഭിഭാഷകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പിന്നാലെ ത്രിപുര പോലിസ് പോകുന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നിഷ്‌ക്രിയത്വമില്ലാതെ ഒരു അക്രമവും ഒരു മണിക്കൂറിലേറെ നീണ്ടുനില്‍ക്കില്ല. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിന്റെ പേരില്‍ ത്രിപുരയില്‍ ആരംഭിച്ച അക്രമം ഒരാഴ്ചയോളം തുടര്‍ന്നു. വിഎച്ച്പി, ബജ്‌റംഗ്ദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ സംസ്ഥാനത്ത് നാശം വിതച്ച് മുസ്‌ലിം പള്ളികളും മുസ്‌ലിം സ്വത്തുവകകളും നശിപ്പിച്ചിട്ടും ത്രിപുര പോലിസ് അവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. ഇതേതുടര്‍ന്നാണ് വസ്തുതാന്വേഷണം നടത്താന്‍ എന്‍സിഎച്ച്ആര്‍ഒ, പിയുസിഎല്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ത്രിപുരയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളെ അറിയിക്കുകയെന്ന പൗരധര്‍മ്മമാണ് അവര്‍ നിര്‍വഹിച്ചത്. അതിനുള്ള ശിക്ഷയാണ് ഇപ്പോള്‍ അവര്‍ അനുഭവിക്കുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളേയും വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിങിനെയും അടിച്ചമര്‍ത്താന്‍ സര്‍ക്കാരുകള്‍ ഏതു തലത്തിലേക്കും പോകുന്നുവെന്നതിന്റെ തെളിവാണിത്. അഡ്വ. അന്‍സാര്‍ ഇന്‍ഡോരി (എന്‍സിഎച്ച്ആര്‍ഒ), അഡ്വ. മുകേഷ് കുമാര്‍ (പിയുസിഎല്‍) എന്നിവര്‍ക്കെതിരായ ത്രിപുര പോലിസ് നടപടിയെ അപലപിക്കുന്നു. യുഎപിഎ പ്രകാരം ഇവര്‍ക്ക് നല്‍കിയ വക്കീല്‍ നോട്ടീസ് ഉടന്‍ പിന്‍വലിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
ത്രിപുര അക്രമത്തിനെതിരേ മെമ്മോറാണ്ടം സമര്‍പ്പിച്ചതിന് മധ്യപ്രദേശില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും പ്രതിഷേധാര്‍ഹമാണ്. കടുത്ത ഭാഷയില്‍ മെമ്മോറാണ്ടം നല്‍കിയെന്ന് ആരോപിച്ചാണ് മധ്യപ്രദേശ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. പൗരന്മാരുടെ ആശങ്കകള്‍ രാഷ്ട്രപതിയെ അറിയിക്കുന്നതിനുള്ള ജനാധിപത്യ മാര്‍ഗമാണ് മെമ്മോറാണ്ടം. നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ ആളുകള്‍ തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിലുള്ള അധികാരികളുടെ അസഹിഷ്ണുതയാണ് അറസ്റ്റിന് പിന്നിലുള്ളത്. ഇത്തരം ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍ക്ക് മുന്നില്‍ സംഘടനയോ, പ്രവര്‍ത്തകരോ തലകുനിക്കുകയോ നീതിക്കുവേണ്ടിയുള്ള പോരാട്ടം ഉപേക്ഷിക്കുകയോ ചെയ്യില്ല. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്നും അവര്‍ക്കെതിരേ കെട്ടിച്ചമച്ച കുറ്റങ്ങള്‍ പിന്‍വലിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















