- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുത്തു തോൽപിക്കണം: പോപുലർ ഫ്രണ്ട്

കോഴിക്കോട്: ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവനും വിശ്വാസവും തകര്‍ക്കാനുള്ള സംഘപരിവാര നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. 99 ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവൽക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ലോകമാസകലം വംശീയ ഭരണകൂടങ്ങള്‍ പ്രയോഗിക്കുന്ന സമസ്ത തന്ത്രങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ലക്ഷദ്വീപിലെ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്നത്.
വിമതശബ്ദങ്ങള്‍ക്കെതിരേ ഗുണ്ടാ ആക്ട് പ്രയോഗിക്കല്‍, ഗോവധ നിരോധനം, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം ലഭ്യമാക്കല്‍, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കി നിയമ നിര്‍മാണം എന്നിങ്ങനെ തലതിരിഞ്ഞ നയങ്ങളാണ് ഇവിടെ നടപ്പാക്കുന്നത്. ലക്ഷദ്വീപിന്‍റെ പുതിയ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിൻ്റെ തനത് സംസ്‌കാരത്തെ അപ്പാടെ തകര്‍ക്കുകയാണ്. തികഞ്ഞ സംഘപരിവാറുകാരനായ പ്രഫുൽ പട്ടേൽ നരേന്ദ്രമോദിയുടെ ഉറ്റ അനുയായിയും ഗുജറാത്ത്‌കലാപകലാത്ത് സുപ്രധാന ചുമതല ഉണ്ടായിരുന്ന ആളുമാണ്.
രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി പ്രഫുല്‍ പട്ടേല്‍ ദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതവും വിശ്വാസവും തൊഴിലും തകര്‍ക്കുകയാണ്. തീരസംരക്ഷണ നിയമത്തിന്‍റെ മറവില്‍ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുനീക്കി. ടൂറിസം വകുപ്പില്‍ നിന്ന് 190 പേരെയാണ് പിരിച്ചുവിട്ടത്. സ്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും പുറത്താക്കി. ദ്വീപിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അംഗനവാടികള്‍ അടച്ചുപൂട്ടി. ടൂറിസത്തിന്‍റെ മറവില്‍ മദ്യശാലകള്‍ തുറന്നു. ഗോവധവും മാംസാഹാരവും നിരോധിച്ചു. വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍നിന്ന് ബീഫ് ഒഴിവാക്കി.
സാധാരണക്കാരായ ദ്വീപ് ജനതയുടെ സമാധാന ജീവിതം ഇല്ലാതാക്കി ലക്ഷദ്വീപിനെ തകര്‍ക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ജനങ്ങളുടെ വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇക്കൂട്ടർ. ലക്ഷദ്വീപിലെ ജനജീവിതം തകർക്കാനും അതുവഴി മുതലെടുപ്പ് നടത്താനുമുള്ള സംഘപരിവാർ നീക്കത്തിനെതിരെ പൊതുസമൂഹം രംഗത്തുവരണമെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, ട്രഷറർ കെഎച്ച് നാസർ, സെക്രട്ടറിമാരായ എസ് നിസാർ, പിപി റഫീഖ്, സിഎ റഊഫ് സമിതിയംഗങ്ങളായ ബി നൗഷാദ്, പികെ അബ്ദുൽ ലത്തീഫ്, പികെ യഹിയാ തങ്ങൾ, എംകെ അഷ്റഫ് എന്നിവർ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















