Sub Lead

പെരുന്നാൾ നമസ്കാരത്തിന് ഇളവനുവദിക്കണം: ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ

പെരുന്നാൾ നമസ്കാരത്തിന് ഇളവനുവദിക്കണം: ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ
X


മലപ്പുറം: സർക്കാർ സംസ്ഥാനത്ത് കൈക്കൊണ്ട ഒരാഴ്ചത്തെ ലോക് ഡൗണിൽനിന്ന് ഏറ്റവും പ്രധാനപ്പെട്ട റമദാൻ രാവുകളും പെരുന്നാൾ ദിനവും ഒഴിവാക്കണമെന്നും വിശ്വാസികളെ പരിമിതപ്പെടുത്തുകയും ആരോഗ്യ മുൻകരുതൽ ഉറപ്പു വരുത്തുകയും ചെയ്തു കൊണ്ട് ഇളവ് അനുവദിക്കണമെന്നും ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ടി അബ്ദുറഹ്മാൻ ബാഖവി സർക്കാരിനോട് ആവശ്യപ്പെട്ടു.

ട്രയിൻ ഗതാഗതം, കല്യാണം, മരണാനന്തര ചടങ്ങ് പോലുള്ളതിന് ഇളവ് അനുവദിച്ചിട്ടുള്ള പശ്ചാത്തലത്തിൽ മുസ് ലിം വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള റമദാൻ രാത്രി പ്രാർഥനയ്ക്കും പെരുന്നാൾ നമസ്കാരത്തിനും ഇളവ് അനുവദിക്കണം.

കൊവിഡ് വ്യാപകമാവുന്ന പശ്ചാത്തലത്തിൽ സർക്കാരിന്റെ ആരോഗ്യ നിർദേശങ്ങളെ വിശ്വാസികൾ ഗൗരവത്തോടെ തന്നെയാണ് പള്ളികളിൽ നടപ്പിലാക്കുന്നത്.

പള്ളികളിൽ പരിമിതമായ വിശ്വാസികളെ പങ്കെടുപ്പിച്ച് ആരോഗ്യമാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു മാതൃകാപരമായി നടത്തുന്ന പ്രാർഥന വഴി യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നവും സമൂഹത്തിലുണ്ടാവുന്നില്ലെന്ന് അനുഭവത്തിൽ നിന്ന് ബോധ്യമായിട്ടുള്ളതാണ്.

റമദാൻ ഭക്തിനിർഭരമായി പരിസമാപ്തിയിലേക്ക് എത്തുമ്പോൾ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ട് തന്നെ വിശ്വാസികളുടെ വികാരത്തിനൊപ്പം നിൽക്കാൻ സർക്കാരിന് കഴിയട്ടെയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Next Story

RELATED STORIES

Share it