Sub Lead

സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 100 രൂപയുടെ കുറവ്

100 രൂപാ 50 പൈസയാണ് സിലിണ്ടറിന് കുറഞ്ഞത്. നിലവില്‍ 737യുള്ള സിലിണ്ടറിന്റെ വിലയില്‍ നിന്ന് 637 രൂപയായി.

സബ്‌സിഡിയില്ലാത്ത എല്‍പിജി  സിലിണ്ടറിന് 100 രൂപയുടെ കുറവ്
X

ന്യൂഡല്‍ഹി: സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു.100 രൂപാ 50 പൈസയാണ് സിലിണ്ടറിന് കുറഞ്ഞത്. നിലവില്‍ 737യുള്ള സിലിണ്ടറിന്റെ വിലയില്‍ നിന്ന് 637 രൂപയായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.വില കുറഞ്ഞതോടെ സബ്‌സിഡി സിലിണ്ടറിന്റെ വില 494.35 രൂപയായും കുറഞ്ഞിട്ടുണ്ട്. സബ്‌സിഡി നല്‍കുന്ന 142.65 രൂപ സര്‍ക്കാര്‍ പിന്നീട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കും.അന്താരാഷ്ട്ര വിപണിയില്‍ എല്‍പിജി വില കുറഞ്ഞതാണ് സിലിണ്ടര്‍ വില കുറക്കാന്‍ കാരണം. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും ഇതിന് കാരണമായതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it