തുടര്‍ ചികിത്സകള്‍ക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക് പുറപ്പെടും
മെയ് പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തും.

തിരുവനന്തപുരം: തുടര്‍ ചികിത്സകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് നാളെ അമേരിക്കയിലേക്ക് പോകും. നാളെ പുലര്‍ച്ചെയാണ് മുഖ്യമന്ത്രി യാത്ര തിരിക്കുക. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തും.
അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. ഭാര്യ കമലയും പിണറായി വിജയനൊപ്പം പോകും. മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍, പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.
അടുത്ത മന്ത്രിസഭായോഗം 27ന് രാവിലെ ഒമ്പതിന് ഓണ്‍ലൈന്‍ ആയി ചേരുമെന്നാണ് വിവരം. കഴിഞ്ഞ ജനുവരി 15 മുതല്‍ 26 വരെ മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു.
അന്നത്തെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപയാണ് ചെലവായത്. വീണ്ടും മയോ ക്ലിനിക്കില്‍ തുടര്‍ ചികിത്സയ്ക്കായി പോകേണ്ടി വരുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ് അടക്കമുള്ള തിരക്കുകള്‍ മൂലം യാത്ര വൈകുകയായിരുന്നു.
ചികില്‍സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യുഎസിലേക്ക് പോവുന്നുണ്ട്.അടുത്തയാഴ്ചയാണ് അദ്ദേഹം യാത്ര തിരിക്കുക.സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല.
RELATED STORIES
ഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ...
17 Aug 2022 7:04 PM GMTകൊവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്ക് കര്‍ശനമാക്കി ഡിജിസിഎ;...
17 Aug 2022 6:57 PM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചു
17 Aug 2022 6:01 PM GMTമുസ്ലിം യുവാക്കള്‍ക്കൊപ്പം ഹിന്ദു യുവതികള്‍ വിനോദയാത്ര പോയി; ബജ്റംഗ് ...
17 Aug 2022 5:34 PM GMT