ബിജെപി മുന്‍ ജില്ലാ നേതാവിന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കത്തിക്കരിഞ്ഞ നിലയില്‍
മേദക്കിലെ ബിജെപി മുന്‍ ജില്ലാ ഉപാധ്യക്ഷനും വ്യവസായിയുമായ വി ശ്രീനിവാസ പ്രസാദാണ് മരിച്ചത്. അക്രമികള്‍ ശ്രീനിവാസനെ കാറിലിട്ട് തീക്കൊളുത്തുകയായിരുന്നുവെന്നാണ് പോലിസ് സംശയിക്കുന്നതെന്ന് മേദക് എസ്പി ചന്ദന ദീപ്തി ഐപിഎസ് പറഞ്ഞു.
ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി മുന്‍ ജില്ലാ നേതാവിന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മേദക്കിലെ ബിജെപി മുന്‍ ജില്ലാ ഉപാധ്യക്ഷനും വ്യവസായിയുമായ വി ശ്രീനിവാസ പ്രസാദാണ് മരിച്ചത്. അക്രമികള്‍ ശ്രീനിവാസനെ കാറിലിട്ട് തീക്കൊളുത്തുകയായിരുന്നുവെന്നാണ് പോലിസ് സംശയിക്കുന്നതെന്ന് മേദക് എസ്പി ചന്ദന ദീപ്തി ഐപിഎസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ഏതാനും പ്രതികള്‍ ചേര്‍ന്ന് ശ്രീനിവാസനെ കാറിനുള്ളിലിട്ട് തീക്കൊളുത്തുകയായിരുന്നു.
തീപ്പിടിത്തത്തിന്റെ വിവരം ലഭിച്ചപ്പോള്‍തന്നെ സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കാറില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്- പോലിസ് വ്യക്തമാക്കി. സംഭവത്തില്‍ പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT