Sub Lead

ഫാസില്‍ വധം: സുര്‍ത്ത്കല്ലിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ

സൂറത്ത്കല്‍, പനമ്പൂര്‍, മുല്‍ക്കി, ബജ്‌പെ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ജൂലൈ 30ന് രാവിലെ 6 മണി വരെ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫാസില്‍ വധം: സുര്‍ത്ത്കല്ലിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ
X

മംഗളൂരു (കര്‍ണാടക): മുസ്‌ലിം യുവാവിനെ കാറിലെത്തിയ ആര്‍എസ്എസ്സുകാരായ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സുര്‍ത്ത്കല്ലിലും പരിസര പ്രദേശങ്ങളിലും സിറ്റി പോലിസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

സൂറത്ത്കല്‍, പനമ്പൂര്‍, മുല്‍ക്കി, ബജ്‌പെ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ജൂലൈ 30ന് രാവിലെ 6 മണി വരെ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ കാലയളവില്‍ ഈ പ്രദേശങ്ങളില്‍ മദ്യശാലകളും നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ട് സൂറത്ത്കല്ലിലെ കടയുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് 23 കാരനായ മുഹമ്മദ് ഫാസിലിനെ ആര്‍എസ്എസ് സംഘം ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തിയത്.

അക്രമികളെ ഉടന്‍ പിടികൂടുമെന്നും നിയമം കൈയിലെടുക്കരുതെന്നും സിറ്റി പോലിസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it