Latest News

മണ്ണാര്‍ക്കാട് മങ്കട മലയില്‍ തീപിടിത്തം

മണ്ണാര്‍ക്കാട് മങ്കട മലയില്‍ തീപിടിത്തം
X

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയില്‍ വന്‍ തീപിടിത്തം. ഹെക്ടര്‍ കണക്കിന് പ്രദേശത്തെ പുല്ലും കാട്ടുചെടികളും കത്തിനശിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീപിടിത്തം ഉണ്ടായത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

സൈലന്റ് വാലിയോട് ചേര്‍ന്ന മലമുകളിലാണ് തീ പിടിച്ചത്. മലയ്ക്ക് മുകളിലേക്ക് തീ ആളിപടരുകയാണ്. മലയുടെ താഴെ ഭാഗത്ത് നിന്ന് മുകളിലേക്കാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. നാട്ടുകാരാണ് ആദ്യം തീ പടര്‍ന്ന് പിടിക്കുന്നത് കാണുന്നത്. ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. താഴെ നിന്ന് തീ അണച്ച് വരാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയെ കൂടി തീപടര്‍ന്നുപിടിക്കുന്നത് ബാധിക്കും.

മങ്കട മലയില്‍ 20 വര്‍ഷം മുന്‍പാണ് സമാനമായ രീതിയില്‍ കാട്ടുതീ ഉണ്ടാകുന്നത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററില്‍ വെള്ളം എത്തിച്ച് തീകെടുത്താനായത്. കുത്തനെയുള്ള പ്രദേശമായതിനാല്‍ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് എത്തിപ്പെടുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും.

Next Story

RELATED STORIES

Share it