സബ്കലക്്ടര്‍ ബോധമില്ലാത്തവളെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ; പുതിയ വിവാദം

ദേവികുളം സബ്കലക്ടര്‍ രേണു രാജ് 'തന്റെ പണി നോക്കാന്‍' പറഞ്ഞെന്നാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ ആരോപിച്ചത്

സബ്കലക്്ടര്‍ ബോധമില്ലാത്തവളെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ; പുതിയ വിവാദം

തിരുവനന്തപുരം: മൂന്നാറില്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്‌സ് നിര്‍മ്മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതിനെ കുറിച്ച് അന്വേഷിച്ച തന്നോട് സബ് കലക്്ടര്‍ മോശമായി പെരുമാറിയെന്ന എംഎല്‍എയുടെ ആരോപണവും നിഷേധിച്ച് സബ്കലക്്ടറും രംഗത്തെത്തിയത് പുതിയ വിവാദത്തിനു തിരികൊളുത്തി. സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച തന്നോട് ദേവികുളം സബ്കലക്ടര്‍ രേണു രാജ് 'തന്റെ പണി നോക്കാന്‍' പറഞ്ഞെന്നാണ് എസ് രാജേന്ദ്രന്‍ എംഎല്‍എ ആരോപിച്ചത്. മാത്രമല്ല, സബ് കലകട്‌റുടെ ഭാഷയില്‍ തന്നെയാണ് തിരിച്ചും മറുപടി നല്‍കിയതെന്നും എംഎല്‍എ പറഞ്ഞു. രേണുരാജിനെതിരായ പ്രതികരണത്തില്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്നുമാണ് രാജേന്ദ്രന്‍ എംഎല്‍എയുടെ വാദം. എന്നാല്‍, എംഎല്‍എ എന്നല്ലാതെ മറ്റൊന്നും രാജേന്ദ്രനെ വിളിച്ചിട്ടില്ലെന്നും മറ്റു പരാമര്‍ശങ്ങളെല്ലാം തെറ്റാണെന്നും സബ്കലക്ടര്‍ രേണു രാജ് പറഞ്ഞു. ദേവികുളം സബ് കലക്ടര്‍ ബോധമില്ലാത്തവളെന്ന എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പരാമര്‍ശത്തോടെയാണ് വിവാദം തുടങ്ങിയത്.

മൂന്നാറില്‍ പുഴയോരം കൈയേറിയുളള പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം തടഞ്ഞതാണ് എംഎല്‍എയുടെ പ്രകോപനത്തിനു കാരണം. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിര്‍മാണത്തിനാണ് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെഡിഎച്ച് കമ്പനി വാഹന പാര്‍ക്കിങ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണു സബ് കലക്ടര്‍ രേണു രാജ് നടപടിയെടുത്തത്. എന്നാല്‍ പഞ്ചായത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എ സബ്ബ് കളക്ടറെ ബോധമില്ലാത്തവളെന്ന് പറഞ്ഞ് ആക്ഷേപിച്ചത്. ഇതോടെയാണ് വിവാദമായത്. സംഭവം സംബന്ധിച്ച് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ, ഈ നാട്ടിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സിവില്‍ സര്‍വീസിന് പോവരുതെന്നും എസ് രാജേന്ദ്രനെയും മണിയാശാനെയും പോലെയുള്ള പ്രതിഭാശാലികളുടെ തെറി കേള്‍ക്കേണ്ടി വരുമെന്നും പറഞ്ഞ അഡ്വ. എ ജയശങ്കറിനോടും എസ് രാജേന്ദ്രന്‍ തട്ടിക്കയറി.

ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാന്യത വേണമെന്ന് പറഞ്ഞ് ഇടപെട്ട രാജേന്ദ്രന്‍ എംഎല്‍എ ജയശങ്കര്‍ സംസാരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു. നേരത്തേ, പോക്‌സ് കേസിലെ പ്രതികളെ തേടി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഡിസിപി ചൈത്ര തെരേസാ ജോണ്‍ റെയ്ഡ് നടത്തിയത് വിവാദമാവുകയും ഉദ്യോഗസ്ഥയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
RELATED STORIES

Share it
Top