Sub Lead

രാഷ്ട്രപത്‌നി പരാമര്‍ശം: രാഷ്ട്രപതിയോട് ക്ഷമാപണം നടത്തി കോണ്‍ഗ്രസ് എംപി

'പ്രസിഡന്റ് പദവിയെ വിവരിക്കാന്‍ തെറ്റായ വാക്ക് ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അത് ഒരു നാക്ക് പിഴയാണ്. ഞാന്‍ ക്ഷമ ചോദിക്കുന്നു. ക്ഷമാപണം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു'- പ്രസിഡന്റിനുള്ള കത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

രാഷ്ട്രപത്‌നി പരാമര്‍ശം: രാഷ്ട്രപതിയോട് ക്ഷമാപണം നടത്തി കോണ്‍ഗ്രസ് എംപി
X

ന്യൂഡല്‍ഹി: രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് ക്ഷമാപണം നടത്തി കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി. ഭരണകക്ഷിയായ ബിജെപിയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.

'പ്രസിഡന്റ് പദവിയെ വിവരിക്കാന്‍ തെറ്റായ വാക്ക് ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അത് ഒരു നാക്ക് പിഴയാണ്. ഞാന്‍ ക്ഷമ ചോദിക്കുന്നു. ക്ഷമാപണം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു'- പ്രസിഡന്റിനുള്ള കത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.

അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശത്തിന് പിന്നാലെ ലോക്‌സഭയില്‍ മന്ത്രിമാരായ സ്മൃതി ഇറാനിയും രാജ്യസഭയില്‍ നിര്‍മല സീതാരാമനും നേതൃത്വം നല്‍കുന്ന ബിജെപി ശക്തമായി പ്രതിഷേധിക്കുകയും ചൗധരിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രസിഡന്റിനെ രാഷ്ട്രപത്‌നി എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമാണെന്ന് നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു.

പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ 'രാഷ്ട്രപത്‌നി' എന്ന് പരാമര്‍ശിച്ചതിലെ തെറ്റ് അംഗീകരിച്ചതായും രാഷ്ട്രപതിയോട് മാപ്പ് പറയുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചിരുന്നു. അതേസമയം, കപടവാദികളോട് മാപ്പ് പറയില്ലെന്നായിരുന്നു ബിജെപിക്കെതിരേ ആഞ്ഞടിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍.

Next Story

RELATED STORIES

Share it