- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കർഷക പ്രക്ഷോഭം: ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച് കർഷകർ
ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഞങ്ങൾ വിച്ഛേദിച്ചു. കർഷകർക്കെതിരായ കരി നിയമങ്ങൾ റദ്ദാക്കുന്നതുവരെ ജിയോയും റിലയൻസും ബഹിഷ്‌കരിക്കുന്നത് തുടരും.
ലുധിയാന: കേന്ദ്ര കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്തെ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയെ ആക്രമിച്ച് പഞ്ചാബ് കർഷകർ. നിരവധി സ്ഥലങ്ങളിലെ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം കർഷകർ നിർത്തിവച്ചിരിക്കുകയാണ്. പ്രക്ഷോഭം മറ്റൊരു തലത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
പഞ്ചാബിലെ മൻസയിലെ നിരവധി റിലയൻസ് ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഇതിനോടകം വിച്ഛേദിച്ചു. ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജിയോ ടെലികോം കമ്പനിയുടെ സേവനങ്ങളെ ബാധിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ ടവറുകളിലേക്കുള്ള വൈദ്യുതി പുനസ്ഥാപിക്കില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ അവതാർ സിങ് പറഞ്ഞു.
ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഞങ്ങൾ വിച്ഛേദിച്ചു. കർഷകർക്കെതിരായ കരി നിയമങ്ങൾ റദ്ദാക്കുന്നതുവരെ ജിയോയും റിലയൻസും ബഹിഷ്‌കരിക്കുന്നത് തുടരും. ഇത് പ്രവർത്തിപ്പിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. എല്ലാവരും ഇതിനെ പിന്തുണയ്ക്കുന്നു. മോദി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടിയാണ് ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നും സിങ് എഎൻഐയോട് പറഞ്ഞു.
ഞങ്ങൾ റിലയൻസിനെയും ജിയോയെയും എതിർക്കുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഈ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം പുനസ്ഥാപിക്കില്ലെന്ന് മറ്റൊരു പ്രതിഷേധക്കാരനായ മൻപ്രീത് സിങും പറഞ്ഞു. കമ്പനിക്കെതിരേ വ്യാജ പ്രചരണം നടത്തുന്ന ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കുമെതിരേ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയൻസ് ജിയോ ട്രായിക്ക് കത്തെഴുതിയിരുന്നു.
Punjab farmers protesting against Central agri laws shut power supply to Jio towers
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT