Sub Lead

ഗോവയിലും മണിപ്പുരിലും ബിജെപി പ്രചാരണത്തില്‍ മാര്‍പാപ്പ-മോദി കൂടികാഴ്ച

അധികാരം നില നിര്‍ത്തുന്നതിനും ക്രിസ്ത്യന്‍ സമൂഹത്തിന്റെ എതിര്‍പ്പ് ഇല്ലാതാക്കല്‍ ആഗോള സമ്മര്‍ദ്ധങ്ങളെ ഇല്ലാതാക്കുമെന്ന രാഷ്ട്രീയ നിരീക്ഷണമാണ് ബിജെപിയുടേത്

ഗോവയിലും മണിപ്പുരിലും ബിജെപി പ്രചാരണത്തില്‍ മാര്‍പാപ്പ-മോദി കൂടികാഴ്ച
X

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് പ്രാചാരണായുധമാക്കാനൊരുങ്ങി ബിജെപി. ഗോവ, മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാര്‍പാപ്പയുമായുള്ള കൂടികാഴ്ച പ്രചാരണ വിഷയമാക്കാനാണ് ഉദ്ദേശമെന്ന് ഗോവ മന്ത്രി മോവിന്‍ ഗോഡിഞ്ഞോ വെളിപ്പെടുത്തി. കേരളത്തിലടക്കം ക്രിസ്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലുമെല്ലാം ബിജെപിയുടെ നില മെച്ചപ്പെടുത്താന്‍ ഈ പ്രചാരണം കൊണ്ട് സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിക്കും അധികാരം നില നിര്‍ത്തുന്നതിനും ക്രിസ്ത്യന്‍ സമൂഹത്തിന്റെ എതിര്‍പ്പ് ഇല്ലാതാക്കുന്നതോടെ ആഗോള സമ്മര്‍ദ്ധങ്ങളെയും ഇല്ലാതാക്കാനാകുമെന്ന രാഷ്ട്രീയ നിരീക്ഷണമാണ് ബിജെപിയുടേത്.

പൗരത്വ നിയമത്തിനെതിരേ ഗോവയിലെ നിയമസഭ പരസ്യ നിലപാട് സ്വീകരിച്ചത് ബിജെപിക്ക് നേരത്തെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. എന്നാല്‍ ക്രൈസ്തവരെ സംഘപരിവാരത്തോട് അടുപ്പിക്കാന്‍ മാര്‍പ്പാപ്പയെ വച്ച് കളിക്കാനുള്ള തന്ത്രപരമായ നീക്കത്തില്‍ ബിജെപി സ്‌കോര്‍ ചെയ്തുവെന്ന വേണം വിലയിരുത്താന്‍. 41.29 ശതമാനം െ്രെകസ്തവരുള്ള മണിപ്പുരിലും മോദി- മാര്‍പാപ്പ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നാണു ബിജെപി കണക്കുകൂട്ടുന്നത്. ജി 20 രാഷ്ട്ര നേതാക്കളുമായി സംവദിക്കുന്നതിനോടൊപ്പം വത്തിക്കാനില്‍ മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച നിര്‍ണ്ണായകമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വൃത്തങ്ങള്‍ കരുതുന്നു.

കൂടികാഴ്ച സൃഷ്ടിച്ച രാഷ്ട്രീയ സാധ്യതകള്‍ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ ധാരാളമുള്ള ഗോവയിലും മണിപ്പുരിലും ബിജെപി പ്രയോഗിക്കും. ബിജെപി ന്യൂനപക്ഷവിരുദ്ധ നിലപാടുള്ള പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസ് ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് കൂടിക്കാഴ്ചയെന്നും ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ഭാഗമാകുമെന്നും മോവിന്‍ ഗോഡിഞ്ഞോ പറഞ്ഞു. ഗോവയിലെ വോട്ടര്‍മാരില്‍ 27 ശതമാനത്തിലധികം കത്തോലിക്കരാണ്. 27 ബിജെപി എംഎല്‍എമാരില്‍ 15 പേരും െ്രെകസ്തവരുമാണ്. ഈ സാഹചര്യത്തെ ഒന്നുകൂടി ബലപ്പെടുത്താന്‍ പോപ്പുമായുള്ള കൂടികാഴ്ച പ്രചാരണായുധമാക്കുന്നതിലൂടെ സാധിക്കും. നേരത്തെ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശന സമയത്ത് സംഘപരിവാരം ഇന്ത്യയൊട്ടാകെ പ്രതിഷേധിച്ചവരാണ്.അതേ ബിജെപിയുടെ പ്രധാന മന്ത്രിയാണ് മാര്‍പാപ്പയെ ഇപ്പോള്‍ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it