ഓസ്‌കര്‍ തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ് വിസ്പറേഴ്‌സിനും പുരസ്‌കാരം

ലോസ് ആഞ്ചലസ്: 95ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദി ഇന്ത്യക്കാര്‍ക്ക് അഭിമാനത്തിന്റെ വേദിയായി. മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടി. എംഎം കീരവാണി സംവിധാനം ചെയ്ത ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. എ ആര്‍ റഹ്മാന്‍-ഗുല്‍സാര്‍ ജോഡിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ് പുരസ്‌കാരം ഇന്ത്യയിലെത്തിയത്.
ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാരദാനച്ചടങ്ങ് നടക്കുന്നത്. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാര ദ എലഫന്റ് വിസ്പറേഴ്‌സ് സ്വന്തമാക്കി. കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധായിക. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്‌പേഴ്‌സിന്റെ പ്രമേയം.
മറ്റ് പുരസ്‌കാരങ്ങള്‍:
മികച്ച ചിത്രം: എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് (ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട്)
മികച്ച ഒറിജിനല്‍ സോങ്: സംഗീത സംവിധായകന്‍, ചന്ദ്രബോസ് (രചന) (ആര്‍ആര്‍ആര്‍). എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ചിത്രം നേടിയിരുന്നു.
മികച്ച സംവിധാനം: ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച നടി: മിഷേല്‍ യോ (എവരിതിങ് എവരിവേര്‍ ഓള്‍ ഏറ്റ് വണ്‍സ്)
മികച്ച നടന്‍: ബ്രെന്‍ഡന്‍ ഫ്രാസെര്‍ (ദ വെയ്ല്‍)
മികച്ച എഡിറ്റിങ്: എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്
മികച്ച സൗണ്ട് റെക്കോഡിങ്: ടോപ് ഗണ്‍ മാര്‍വറിക്
മികച്ച തിരക്കഥ (അഡാപ്റ്റഡ്): സാറാ പോളെ (വുമണ്‍ ടോക്കിങ്)
മികച്ച തിരക്കഥ (ഒറിജിനല്‍): ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച വിഷ്വല്‍ എഫക്റ്റ്‌സ:് അവതാര്‍ ദ വേ ഓഫ് വാട്ടര്‍
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട്
മികച്ച ഹ്രസ്വചിത്രം (ആനിമേറ്റഡ്): ദ ബോയ്, ദ മോ, ദ വോക്‌സ് ആന്റ് ഹോഴ്‌സ്
മികച്ച ഒറിജിനല്‍ സ്‌കോര്‍: വോക്കര്‍ ബെര്‍ട്ടെല്‍മാന്‍
മികച്ച ആനിമേറ്റഡ് സിനിമ: പിനോക്കിയോ
മികച്ച സഹനടന്‍: കെ ഹൈ ക്യുവാന്‍ (എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച സഹനടി: ജാമി ലീ കര്‍ട്ടിസ് (എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: നവാല്‍നി
മികച്ച ഛായാഗ്രഹണം: ജെയിംസ് ഫ്രണ്ട് (ഓള്‍ കൈ്വറ്റ് വെസ്‌റ്റേണ്‍ ഫ്രണ്ട്)
മികച്ച മേക്ക് അപ്പ് ആന്റ് ഹെയര്‍ സ്‌റ്റെല്‍: അഡ്‌റിയെന്‍ മോറോട്ട്
മികച്ച കോസ്റ്റിയൂം ഡിസൈന്‍: റുത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍)
മികച്ച വിദേശഭാഷാ ചിത്രം: ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട്
RELATED STORIES
മാവേലിക്കരയില് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല് സര്വീസസ് കോര്പറേഷന് ഗോഡൗണില് തീപിടിത്തം
27 May 2023 4:19 AM GMTകെ എസ് ഷാന് അനുസ്മരണം ആലപ്പുഴയില് (തല്സമയം)
18 Dec 2022 11:46 AM GMTആലപ്പുഴയില് എംഡിഎംഎയുമായി രണ്ട് പേര് പിടിയില്
24 Sep 2022 11:49 AM GMTകുട്ടനാട് താലൂക്കില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
30 Aug 2022 4:06 PM GMTകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
30 Aug 2022 2:35 PM GMT