ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനികന്‍ ഉള്‍പ്പെടെ മൂന്നു മരണം

സായുധ സംഘടനയായ ജയ്‌ഷെ മുഹമ്മദില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പ്രദേശത്ത് സായുധ സാന്നിധ്യം സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലിനിടെ സായുധ സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനികന്‍ ഉള്‍പ്പെടെ മൂന്നു മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാസേനയും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സായുധര്‍ കൊല്ലപ്പെട്ടു. സായുധ സംഘടനയായ ജയ്‌ഷെ മുഹമ്മദില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പ്രദേശത്ത് സായുധ സാന്നിധ്യം സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലിനിടെ സായുധ സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന സൈന്യം തിരിച്ചടിച്ചു. പ്രദേശത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. സായുധസംഘത്തില്‍ പെട്ട ഒരാള്‍കൂടി ഒളിച്ചിരിപ്പുണ്ടെന്ന് വിവരത്തെതുടര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.

RELATED STORIES

Share it
Top