സ്കൂളില്നിന്ന് കാണാതായ അഞ്ചാംക്ലാസുകാരി തീയേറ്ററില്; കണ്ടെത്തിയത് ഇന്സ്റ്റഗ്രാമില് പരിചയപ്പെട്ട 16കാരനൊപ്പം
സ്കൂള് ബസ്സില് വീട്ടില്നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ സ്കൂള് പരിസരത്തിറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.

കണ്ണൂര്: കണ്ണൂര് നഗരത്തിലെ പ്രമുഖ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്ഥിനിയെ കാണാതായത് രക്ഷിതാക്കളിലും സ്കൂള് അധികൃതരിലും പോലിസിലും മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. സ്കൂള് ബസ്സില് വീട്ടില്നിന്ന് സ്കൂളിലേക്ക് പുറപ്പെട്ട കുട്ടിയെ സ്കൂള് പരിസരത്തിറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.
തുടര്ന്ന് സ്കൂള് അധികൃതര് ഉടന് പോലിസില് പരാതി നല്കി. പോലിസ് നഗരത്തിലെ വിവിധയിടങ്ങളിലും പയ്യാമ്പലത്തും പരിശോധന നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവില് പെണ്കുട്ടിയെ നഗരത്തിലെ തിയേറ്ററില് തിരുവനന്തപുരത്തുകാരനായ പ്ലസ്വണ് വിദ്യാര്ഥിയായ സുഹൃത്തിനൊപ്പം കണ്ടെത്തി. ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൂട്ടുകാരനൊപ്പം തീയേറ്ററില് പോവുകയായിരുന്നുവെന്നാണ് പെണ്കുട്ടി മൊഴി നല്കിയത്. പെണ്കുട്ടിയെ രക്ഷിതാക്കള്ക്കൊപ്പം വിട്ടു. പ്ലസ്വണ് വിദ്യാര്ഥിയുടെ രക്ഷിതാക്കള് നാട്ടില്നിന്ന് എത്തിയിട്ടുണ്ട്.
RELATED STORIES
വൃഷ്ടിപ്രദേശത്തെ മഴ; ജലനിരപ്പ് താഴാതെ ഇടുക്കിയും മുല്ലപ്പെരിയാറും
9 Aug 2022 6:08 PM GMTമോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് കേസില് കെ സുധാകരനെ ക്രൈംബ്രാഞ്ച്...
9 Aug 2022 5:36 PM GMTഏഴ് വയസ്സുകാരനെ പീഡിപ്പിക്കാന് ശ്രമിച്ചു; പ്രതി പിടിയില്
9 Aug 2022 5:15 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില് ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMT