Top

വിദ്വേഷത്തിന്റ വക്താക്കളോട് ഈഡോക്യുമെന്ററി പറയുന്നു... ഇതാണ് യഥാര്‍ഥ മലപ്പുറം; ഹിന്ദുത്വ നുണ പ്രചാരണങ്ങളുടെ മുനയൊടിച്ച് പ്രേക്ഷക ശ്രദ്ധ നേടി 'മലപ്പുറം ബിയോണ്ട് ദി ടേല്‍സ്' ഡോക്യുമെന്ററി

മലപ്പുറമെന്നാല്‍ നന്‍മകളുടെ ദേശക്കാഴ്ചയാണ്. സ്‌നേഹത്തിന്റെ തട്ടകമാണ്. സഹവര്‍തിത്വത്തിന്റെ ഭൂമികയാണ്. പോരാട്ടത്തിന്റെ സ്മരണകളാണ്. അധിനിവേശത്തിനെതിരായ രക്ത സാക്ഷിത്വങ്ങളാണ്. അസ്വാതന്ത്യത്തിന്റെ വെടിയുണ്ടള്‍ക്കെതിരേ പതറാതെ നിന്ന് സാതന്ത്യ പോരാട്ട ചരിത്രത്തെ നിണമണിയിച്ച നെഞ്ചൂക്കാണ്.

വിദ്വേഷത്തിന്റ വക്താക്കളോട് ഈഡോക്യുമെന്ററി പറയുന്നു... ഇതാണ് യഥാര്‍ഥ മലപ്പുറം;  ഹിന്ദുത്വ നുണ പ്രചാരണങ്ങളുടെ മുനയൊടിച്ച് പ്രേക്ഷക ശ്രദ്ധ നേടി മലപ്പുറം ബിയോണ്ട് ദി ടേല്‍സ് ഡോക്യുമെന്ററി
X

പി സി അബ്ദുല്ല

കോഴിക്കോട്: ഐതീഹ്യത്തിലെ കെട്ടു കഥകളെ നാടിന്റെ ചരിത്രമാക്കിയതല്ല മലപ്പുറത്തിന്റെ പൈതൃകം. പെരും നുണകളെ കാലത്തിന്റെ നാള്‍വഴികളില്‍ നേരാക്കി സ്വയം ഭൂവാക്കിയതല്ല മലപ്പുറത്തിന്റെ പാരമ്പര്യവും.

മലപ്പുറമെന്നാല്‍ നന്‍മകളുടെ ദേശക്കാഴ്ചയാണ്. സ്‌നേഹത്തിന്റെ തട്ടകമാണ്. സഹവര്‍തിത്വത്തിന്റെ ഭൂമികയാണ്. പോരാട്ടത്തിന്റെ സ്മരണകളാണ്. അധിനിവേശത്തിനെതിരായ രക്ത സാക്ഷിത്വങ്ങളാണ്. അസ്വാതന്ത്യത്തിന്റെ വെടിയുണ്ടള്‍ക്കെതിരേ പതറാതെ നിന്ന് സാതന്ത്യ പോരാട്ട ചരിത്രത്തെ നിണമണിയിച്ച നെഞ്ചൂക്കാണ്.

മോങ്ങാനിരിക്കുന്ന ചെന്നായ്ക്കളെ അന്നുമിന്നും അസഹിഷ്ണുക്കളും അസ്വസ്ഥരുമാക്കുന്നത് മലപ്പുറം മായം കലരാത്ത സത്യമായതു കൊണ്ടാണ്. മലപ്പുറം കശ്മീരും കേരളം പാകിസ്താനുമാവുമെന്നു കവടി നിരത്തിയവരുടെ നിരാശയാണിപ്പോഴും ആര്‍എസ്എസ് വിലാപങ്ങളായി മലപ്പുറത്തിനു ചുറ്റും ഗതികിട്ടാതലയുന്നത്.

മലപ്പുറത്തിനെതിരായ പ്രചാരണങ്ങള്‍ക്ക് വിദ്വേഷത്തിന്റെ വക്താക്കല്‍ ലീണ്ടും കോപ്പു കൂട്ടുമ്പോള്‍ മലപ്പുറത്തിന്റെ യഥാര്‍ഥ ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്യുന്ന 'മലപ്പുറം, ബിയോണ്ട് ദി ടേല്‍സ്' എന്ന ഡോക്യുമെന്ററി പ്രേക്ഷക ശ്രദ്ധ നേടുകയാണ്. മലയാളം പതിപ്പായ ''മലപ്പുറം, കഥകള്‍ക്കപ്പുറം'' സോഷ്യല്‍ മീഡിയയില്‍ ഇതിനകം കണ്ടത് കണ്ടത് ആറു ലക്ഷത്തോളം പേര്‍.

കല്‍പറ്റ സ്വദേശിയായ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ തോപ്പില്‍ ഷാജഹാനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. 23 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഈ ഡോക്യുമെന്റി പി ജെ ആന്റണി ഫൗണ്ടേഷന്‍ പുരസ്‌കാരത്തിനടക്കം തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്തിന്റെ ഗ്രാമാന്തരങ്ങളില്‍ മതേതരത്തിന്റെ വേരുകള്‍ എത്രത്തോളം പടര്‍ന്നു കിടക്കുന്നുണ്ടെന്ന് ഈ ഡോക്യുമെന്ററി വ്യക്തമാക്കുന്നു. വിവിധ മത സമൂഹങ്ങള്‍ പരമ്പരാഗതമായി കൈമാറിവന്ന ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മനുഷ്യപ്പറ്റിന്റെയും ശേഷിപ്പുകള്‍ മലപ്പുറം മണ്ണില്‍ ലയിച്ചു ചേര്‍ന്നതിന്റെ നേര്‍ സാക്ഷ്യങ്ങള്‍.

ജാതി മത വേര്‍ തിരിവില്ലാത്ത മലപ്പുറത്തിന്റെ കാരുണ്യ സ്പര്‍ശം. അതിന്റെ സാക്ഷ്യമായി മൂന്നാക്കല്‍ ജുമാമസ്ജിദ്. ജുമാമസ്ജിദില്‍നിന്ന് ആവശ്യമായ അരി സൗജന്യമായി എല്ലാ വിഭാഗങ്ങള്‍ക്കും ലഭിച്ചിരുന്നു. ഇതിനു ജാതിമത വേര്‍തിരിവില്ല. അരി ആവശ്യമുള്ളവര്‍ക്ക് പള്ളികമ്മിറ്റിയില്‍ നിന്ന് ഒരു കാര്‍ഡ് സ്വന്തമാക്കാം. ഈ കാര്‍ഡിന് റേഷന്‍കാര്‍ഡിനേക്കാള്‍ വിലമതിക്കുന്നു. പള്ളിയില്‍ നേര്‍ച്ചയായി ലഭിക്കുന്ന അരിയാണ് ആയിരക്കണക്കിനു മനുഷ്യര്‍ക്ക് ആശ്വാസമാകുന്നത്. അരി ലഭിക്കാന്‍ മഹല്ലില്‍ താമസക്കാരനായാല്‍ മതി.

സാഹോദര്യത്തിന്റെ താമര ഇതളുകള്‍. മാമാങ്കത്തിന്റെ ഓര്‍മകള്‍ തുടിക്കുന്ന തിരുനാവായയില്‍ വിരിയുന്ന താമരകള്‍ക്കും സാഹോദര്യത്തിന്റെ കഥയാണ് പറയാനുള്ളത്. ഇവിടെ വിരിയുന്ന താമരകളാണ് ഗുരുവായൂര്‍ ഉള്‍പെടെയുള്ള ക്ഷേത്രങ്ങളില്‍ അര്‍ച്ചനക്കായി എത്തുന്നത്. ക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യമായ താമര കാലങ്ങളായി കൃഷിചെയ്തു എത്തിക്കുന്നത് മുസ്ലിം കര്‍ഷകരാണ്.

പൊയ്ക്കുതിരകളേന്തി വാദ്യമേളങ്ങളുമായി ആദ്യം മമ്പുറം തങ്ങളുടെ മഖ്ബറ സന്ദര്‍ശിച്ചു കാണിക്കസമര്‍പ്പിച്ചു അനുഗ്രഹം വാങ്ങിയാണ് ഭക്തര്‍ മൂന്നിയൂര്‍ കളിയാട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവപറമ്പിലേക്ക് തിരിക്കുക. ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ മമ്പുറം മഖാംമുറ്റത്ത് കളിയാട്ടക്കാവ് ഭഗവതിയെയും പ്രകീര്‍ത്തിക്കുന്ന പാട്ട് പാടി നൃത്തം ചവിട്ടുന്ന കാഴ്ച. മതമൈത്രിക്ക് മമ്പുറം തങ്ങള്‍ നല്‍കിയ സംഭാവനകള്‍.

വിജയദശമിനാളില്‍ തുഞ്ചന്‍ പറമ്പില്‍ ആദ്യക്ഷരത്തിന്റെ ഹരിശ്രീ കുറിക്കാനെത്തുന്ന ആയിരക്കണക്കിന് കുരുന്നുകളെ സഹായിക്കാനാവട്ടെ ഓടിനടക്കുന്ന മുസ്ലിംകള്‍.

കോട്ടക്കല്‍ പാലപ്പുറ മസ്ജിദില്‍ ജുമുഅക്ക് ഖുത്തുബ നിര്‍വ്വഹിക്കുന്ന മിമ്പര്‍ പണിതത് മതസൗഹാര്‍ദ്ദം കൊണ്ടണ്ടാണ്. പള്ളിയിലേക്ക് എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് കോട്ടക്കല്‍ ആര്യ വൈദ്യശാല സ്ഥാപകന്‍ പി എസ് വാര്യര്‍ ഒരിക്കല്‍ പള്ളി ഭാരവാഹികളോട് ചോദിച്ചു. അവര്‍ പള്ളിയില്‍ ഭംഗിയുള്ള ഒരു മിമ്പറിന്റെ കുറവ് വാര്യരോട് പറഞ്ഞു. എവിടെ പോയാല്‍ മിമ്പര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നായി വാര്യര്‍. എല്ലാവരും കൂടി ആലോചിച്ചു. വാര്യരും പള്ളി കമ്മിറ്റിക്കാരും പൊന്നാനി പള്ളിയില്‍ പോയി അവിടത്തെ മിമ്പര്‍ കണ്ടു. അതുപോലുള്ള മിമ്പര്‍ വാര്യര്‍ ഈ പള്ളിക്ക് നിര്‍മ്മിച്ചു നല്‍കി.

ഈ സംഭവത്തെ ഇപ്പോഴത്തെ ആര്യ വൈദ്യ ശാല മാനേജിങ് ട്രസ്റ്റിയും പത്മശ്രീ ജേതാവുമായ പി കെ വാര്യര്‍ സാക്ഷ്യപ്പെടുത്തുന്നതും ഡോക്യുമെന്ററിയിലുണ്ട്.

ശ്രീകൃഷ്ണനും ഇഖ്ബാലും

ഏതു തിരക്കിനിടയിലും ആര്‍ട്ടിസ്റ്റ് ഇഖ്ബാല്‍ മനസ്സില്‍ കുറിച്ചുവെയ്ക്കുന്ന ഒരുദിനമുണ്ട്. ശ്രീകൃഷ്ണജയന്തി. കാരണം ഇഖ്ബാലിന്റെ കരവിരുതിലൂടെവേണം അന്നത്തെ ഘോഷയാത്രയുടെ പ്ലോട്ടുകള്‍ തേരിലുരുളാന്‍. രണ്ടു പതിറ്റാണ്ടായി ഇവിടത്തെ ഘോഷയാത്ര പ്ലോട്ട് ഒരുക്കുന്നത് ഇഖ്ബാലാണ്. ഒരു തപസ്യപോലെ. ഈ പ്ലോട്ട് നിര്‍മ്മാണത്തിനു ഇഖ്ബാല്‍ പ്രതിഫലം വാങ്ങാറില്ലെന്നും സംഘാടകര്‍ നല്‍കുന്ന സമ്മാനം സ്വീകരിക്കുകയാണ് പതിവെന്നും കമ്മിറ്റി രക്ഷാധികാരി വിവേകാനന്ദന്‍.

ഇഖ്ബാലാണ് ഒരോ ഘോഷയാത്രയ്ക്കും വേണ്ടി പ്ലോട്ട് പോലും നിശ്ചയിക്കുന്നത്. കാല്‍ നൂറ്റാണ്ടിനിടയില്‍ ശ്രീകൃഷണ്ന്റെ ജീവിതത്തിലെ മിക്ക രംഗങ്ങളും പ്ലോട്ടായി അവതരിപ്പിച്ചു കഴിഞ്ഞതായി ഇഖ്ബാല്‍ പറയുന്നു.

പരിയാണിയും നോമ്പ്തുറയും

താനൂര്‍ ശോഭപറമ്പിലെ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ കാര്‍മ്മികനായ പൂജാരിയെ നിയമിക്കുന്നത് പഴയകത്ത് തറവാട്ടിലെ മുസ്ലിം കാരണവരാണ്. നൂറ്റാണ്ടുകളായി ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു ഈ പ്രദേശത്തുകാര്‍. തിരിയുഴിച്ചില്‍പാട്ട് എന്ന ചടങ്ങോടെയാണ് ഇതു നടന്നു വരുന്നതെന്ന് ക്ഷേത്ര പ്രസിഡന്റ് സി കെ സുന്ദരന്‍ ഡോക്യുമെന്ററിയില്‍ പറയുന്നു.

2008ല്‍ അച്ഛന്റെ മരണ ശേഷം മകന്‍ രാജീവാണ് കാര്‍മ്മികന്‍. അന്നു പഴകത്ത് തറവാട്ടിലെ കാരണവര്‍ ബാപ്പുഹാജിയാണ് സ്ഥാനാരോഹണം നടത്തിയത്. ആ ചടങ്ങ് ഒരു ഉല്‍സവമായാണ് നാട് കൊണ്ടണ്ടാടിയത്. ''54 വര്‍ഷം മുന്‍പ് ഇപ്പോഴത്തെ പൂജാരി രാജീവിന്റെ അച്ഛനെയും മറ്റു മൂന്നുപേരെയും എന്റെ പിതാവാണ് സ്ഥാനാരോഹണം നടത്തിതെന്നും രാജീവിനെയും മൂന്ന് പേരെയും ഞാനാണ് നിയമിച്ചതെന്നും ബാപ്പുഹാജി പറയുന്നു''.. സാങ്കേതികത്തികവും ഡോക്യുമെന്ററിയെ ശ്രദ്ധേയമാക്കുന്നു.Next Story

RELATED STORIES

Share it