മധ്യപ്രദേശില് മഹാത്മാഗാന്ധിയുടെ പ്രതിമ തകര്ത്തു

ഭോപാല്: മധ്യപ്രദേശില് മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതര് തകര്ത്തു. ഖാണ്ഡവ ജില്ലയിലെ ജാവര് പോലിസ് സ്റ്റേഷന് പരിധിയിലെ രംഗാവോണ് ഗ്രാമത്തില് വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം. ജവാര് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ദേവരാജ് സിങ് നല്കിയ പരാതിയെ തുടര്ന്ന് പോലിസ് കേസെടുത്തു. ഗ്രാമത്തിലെ റാണ മൊഹല്ലയില് സ്ഥിതിചെയ്യുന്ന ഝന്ദ ചൗക്കില് ഗ്രാമപ്പഞ്ചായത്ത് 2000ലാണ് പ്രതിമ സ്ഥാപിച്ചത്.
മഹാത്മാഗാന്ധിയുടെ പ്രതിമയുടെ ശിരസ് തകര്ത്ത കാര്യം ഗ്രാമസര്പഞ്ച് കുന്വര്ജിയാണ് പുറത്തുവിട്ടത്. ജാവര് പോലിസ് സ്റ്റേഷന് ഇന്ചാര്ജ് ശിവറാം ജാട്ടും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗ്രാമപ്പഞ്ചായത്തിന്റെ പരാതിയില് അജ്ഞാത പ്രതികള്ക്കെതിരേ ജവര് പോലിസ് സ്റ്റേഷനില് സെക്ഷന് 3, 427 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം ഗ്രാമവാസികളെ കോപാകുലരാക്കിയിട്ടുണ്ടെന്നും കുറ്റവാളികള്ക്കെതിരേ കര്ശന നടപടിയെടുക്കണമെന്നും പ്രാദേശിക കോണ്ഗ്രസ് പ്രവര്ത്തകന് കുന്ദന് മാളവ്യ പറഞ്ഞു.
RELATED STORIES
മലപ്പുറം കോഴിച്ചിനയില് ബൈക്ക് അപകടം; ചുള്ളിപ്പാറ സ്വദേശി മരിച്ചു
27 Jan 2023 10:10 AM GMTസംഘപരിവാര് 'ഹിന്ദു കോണ്ക്ലേവില്' അടൂര് ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTഭക്ഷ്യവിഷബാധ; കൊല്ലത്ത് 19 പേര് ആശുപത്രിയില്
27 Jan 2023 9:03 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്ക്കാലികമായി നിര്ത്തിവച്ചു
27 Jan 2023 8:57 AM GMTകൊട്ടാരക്കരയില് ജീപ്പ് മറിഞ്ഞ് പത്ത് വയസ്സുകാരി മരിച്ചു
27 Jan 2023 8:33 AM GMTപെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം; പോലിസ് കേസെടുത്തു
27 Jan 2023 6:29 AM GMT