Sub Lead

പഠനത്തില്‍ മികവ് പുലര്‍ത്തുന്നതില്‍ അസൂയ; 16കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി, അധ്യാപകനും കൂട്ട്‌നിന്നു

ഉത്തര്‍ പ്രദേശിലെലക്‌നൗവിലെ സിതാപൂര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

പഠനത്തില്‍ മികവ് പുലര്‍ത്തുന്നതില്‍ അസൂയ;  16കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി, അധ്യാപകനും കൂട്ട്‌നിന്നു
X

സിതാപുര്‍: പഠനത്തില്‍ മികവ് പുലര്‍ത്തുന്നതിലുള്ള അസൂയ മൂത്ത് 16കാരിയെ ബന്ധുക്കളായ കുട്ടികള്‍ അധ്യാപകന്റെ സഹായത്തോടെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതായി പരാതി. ഉത്തര്‍ പ്രദേശിലെലക്‌നൗവിലെ സിതാപൂര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

സ്‌കൂള്‍ പരിസരത്തുവച്ച് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ഇവ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിക്കൊപ്പം കൂട്ടുകുടുംബത്തില്‍ കഴിയുന്ന അടുത്ത ബന്ധുക്കളായ കുട്ടികളാണ് ബലാല്‍സംഗത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്നവരാണ് ആണ്‍കുട്ടികള്‍.

പരീക്ഷകളില്‍ പതിവായി പരാജയപ്പെടുന്ന ആണ്‍കുട്ടികള്‍ ക്ലാസില്‍ ഒന്നാമതെത്താറുള്ള പെണ്‍കുട്ടിയോട് തോന്നിയ കടുത്ത അസൂയയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പോലിസ് ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണ്.

സ്‌കൂളിലെ സ്റ്റാഫ് റൂമില്‍വച്ച് നല്‍കിയ ഭക്ഷണം കഴിച്ച പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് അധ്യാപകന്റെ സഹായത്തോടെ പീഡിപ്പിക്കുകയുമായിരുന്നു. ബോധം വീണ്ടെടുത്തപ്പോള്‍ താന്‍ സ്‌കൂളിലെ കളിസ്ഥലത്തായിരുന്നു എന്നാണ് പെണ്‍കുട്ടി പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. പരീക്ഷകളില്‍ പെണ്‍കുട്ടി മികച്ച മാര്‍ക്ക് നേടുന്നതോടെ പഠനത്തില്‍ പിന്നാക്കമായ ആണ്‍കുട്ടികളെ ബന്ധുക്കള്‍ പരിഹസിക്കുന്നതാണ് ആക്രമത്തിലേക്ക് നയിച്ചത്.

Next Story

RELATED STORIES

Share it