Sub Lead

ഫലസ്തീന്‍ എംപിയുടെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ നീട്ടി ഇസ്രായേല്‍

2022 ഏപ്രില്‍ 1ന് ബെത്‌ലഹേമിലെ വീട്ടില്‍ നിന്ന് അത്തൗനിനെ കസ്റ്റഡിയിലെടുത്തത്. ജയില്‍മോചിതനായി എട്ടു മാസം തികയും മുമ്പെയായിരുന്നു വീണ്ടും കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ നാലു മാസത്തേക്കാണ് നീട്ടിയത്.

ഫലസ്തീന്‍ എംപിയുടെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ നീട്ടി ഇസ്രായേല്‍
X

തെല്‍ അവീവ്: ഫലസ്തീന്‍ എംപി അഹ്മദ് അത്തൗനിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ ഇസ്രായേല്‍ സൈനിക കോടതി വ്യാഴാഴ്ച പുതുക്കിയതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. 2022 ഏപ്രില്‍ 1ന് ബെത്‌ലഹേമിലെ വീട്ടില്‍ നിന്ന് അത്തൗനിനെ കസ്റ്റഡിയിലെടുത്തത്. ജയില്‍മോചിതനായി എട്ടു മാസം തികയും മുമ്പെയായിരുന്നു വീണ്ടും കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ നാലു മാസത്തേക്കാണ് നീട്ടിയത്.

കഴിഞ്ഞ തവണ ഇസ്രയേലി ജയിലുകളില്‍ 12 മാസം അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിലായിരുന്നു അതൗന്‍. അതൗനിന് പുറമേ, മുഹമ്മദ് അബു തീര്‍, ഹസ്സന്‍ യൂസഫ്, നാസര്‍ അബ്ദുള്‍ജവ്വാദ്, യാസര്‍ മന്‍സൂര്‍, അഹ്മദ് സാദത്ത്, മര്‍വാന്‍ അല്‍ബര്‍ഗൂത്തി എന്നിവരുള്‍പ്പെടെ ആറ് ഫലസ്തീന്‍ എംപിമാര്‍ നിലവില്‍ ഇസ്രായേല്‍ ജയിലുകളിലുണ്ട്.

2020ല്‍ ജറുസലേമിലെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട അതൗന്‍ ഇസ്രായേല്‍ ജയിലുകളില്‍ ആകെ 16 വര്‍ഷം ഭരണപരമായ തടങ്കലില്‍ കഴിഞ്ഞു.

മസ്ജിദുല്‍ അഖ്‌സയെ യഹൂദവത്കരിക്കാനുള്ള ഇസ്രായേല്‍ ശ്രമങ്ങളെ ശക്തമായി നേരിടാനും അല്‍അഖ്‌സ പള്ളിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും അതൗന്‍ ഇസ്രായേല്‍ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ആഹ്വാനം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it