Sub Lead

ചൈനയ്ക്കു വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയ്ക്ക് റഷ്യന്‍ ആണവ അന്തര്‍വാഹിനി

അക്കുല വിഭാഗത്തില്‍പെട്ട അന്തര്‍വാഹിനി 2025ഓടെ ഇന്ത്യന്‍ നാവികസേനയ്ക്കു റഷ്യ കെമാറും. ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ചക്ര3 എന്ന് പുനര്‍നാമകരണം നടത്തി ഇത് സേനയുടെ ഭാഗമാക്കും. ഇന്ത്യന്‍ നാവികസേന പാട്ടത്തിനെടുക്കുന്ന മൂന്നാമത്തെ റഷ്യന്‍ അന്തര്‍വാഹിനിയാണിത്.

ചൈനയ്ക്കു വെല്ലുവിളി ഉയര്‍ത്തി  ഇന്ത്യയ്ക്ക് റഷ്യന്‍ ആണവ അന്തര്‍വാഹിനി
X

ന്യൂഡല്‍ഹി: ആണവ ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള റഷ്യന്‍ അന്തര്‍വാഹിനി ഇന്ത്യ പാട്ടത്തിനെടുക്കുന്നു. 300 കോടി ഡോളറിനാണ് പത്തുവര്‍ഷത്തേക്ക് അന്തര്‍വാഹിനി പാട്ടത്തിനെടുക്കുന്നത്. റഷ്യയിലെ അകുല2 ആണവ അന്തര്‍വാഹിനി എത്തിക്കാനുള്ള 300 കോടി ഡോളറിന്റെ കരാറില്‍ ഇരു രാജ്യങ്ങളും വ്യാഴാഴ്ച ഒപ്പുവെച്ചു.

അക്കുല വിഭാഗത്തില്‍പെട്ട അന്തര്‍വാഹിനി 2025ഓടെ ഇന്ത്യന്‍ നാവികസേനയ്ക്കു റഷ്യ കെമാറും. ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം ചക്ര3 എന്ന് പുനര്‍നാമകരണം നടത്തി ഇത് സേനയുടെ ഭാഗമാക്കും. ഇന്ത്യന്‍ നാവികസേന പാട്ടത്തിനെടുക്കുന്ന മൂന്നാമത്തെ റഷ്യന്‍ അന്തര്‍വാഹിനിയാണിത്.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈന സൈനികശക്തി വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.കാരാറിനെ സംബന്ധിച്ച് കൂടുതല്‍ പ്രതികരണം നടത്താന്‍ പ്രതിരോധ മന്ത്രാലയ വക്താവ് വിസമ്മതിച്ചു.

550 കോടി ഡോളറിന്റെ എസ് 400 മിസൈല്‍ സംവിധാനം വാങ്ങാന്‍ കരാര്‍ ഒപ്പിട്ടതിന് ശേഷം റഷ്യയ്ക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു വലിയ കരാറാണ് ഇത്. സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറായാണ് അന്തര്‍വാഹിനി പാട്ടത്തിനെടുക്കുന്നത്. 1988ല്‍ മൂന്നു വര്‍ഷത്തേക്കാണ് ആദ്യമായി റഷ്യയില്‍നിന്ന് അന്തര്‍വാഹിനി പാട്ടത്തിനെടുത്തത്. തുടര്‍ന്ന് 2012ല്‍ പത്തുവര്‍ഷത്തേക്ക് മറ്റൊരു അന്തര്‍വാഹിനിയും എടുത്തു. 2022ല്‍ ഇതിന്റെ കാലാവധി നീട്ടാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ റഷ്യയുമായി ചേര്‍ന്ന് എകെ203 റൈഫിളുകള്‍ നിര്‍മിക്കാനുള്ള ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് അന്തര്‍വാഹിനി കരാര്‍ ധാരണയായത്.

Next Story

RELATED STORIES

Share it