Sub Lead

'നിയന്ത്രണരേഖ മറികടക്കരുത്'; അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

നിയന്ത്രണരേഖ മറികടക്കരുത്; അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്
X

ബെയ്ജിങ്: തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. നിയന്ത്രണരേഖ മറികടക്കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനു മുന്നറിയിപ്പ് നല്‍കി. തായ്‌വാന്‍ ചൈനയുടെ പ്രധാന താല്‍പ്പര്യങ്ങളില്‍ ഒന്നാണെന്ന് ഇന്തോനേസ്യയിലെ ബാലിയില്‍ നടന്ന ചര്‍ച്ചയില്‍ ഷി ജിന്‍പിങ് പറഞ്ഞു. അമേരിക്കയെ വെല്ലുവിളിക്കാനോ നിലവിലുള്ള അന്താരാഷ്ട്ര ക്രമം മാറ്റാനോ ബെയ്ജിങ് ശ്രമിക്കുന്നില്ല, നിലവിലെ സാഹചര്യത്തില്‍ ചൈനയും അമേരിക്കയും കൂടുതല്‍ പൊതുതാല്‍പ്പര്യങ്ങള്‍ പങ്കിടാനാണ് ശ്രമിക്കുന്നത്. ഇരുപക്ഷവും പരസ്പരം ബഹുമാനിക്കാന്‍ ആഹ്വാനം ചെയ്യുന്നു. തായ്‌വാന്‍ പ്രശ്‌നമാണ് ചൈനയുടെ പ്രധാന താല്‍പ്പര്യങ്ങളുടെ കാതല്‍, ചൈന- യുഎസ് ബന്ധങ്ങളുടെ രാഷ്ട്രീയ അടിത്തറ, ചൈന- യുഎസ് ബന്ധങ്ങളില്‍ കടക്കാന്‍ പാടില്ലാത്ത ആദ്യത്തെ ചുവപ്പ് രേഖ- ഷി ജിന്‍പിങ് പറഞ്ഞു.

തായ്‌വാന്‍ പ്രശ്‌നം പരിഹരിക്കുന്നത് ചൈനയുടെ കാര്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും കൂട്ടിച്ചേര്‍ത്തു. ഇരുനേതാക്കളും യുക്രെയ്ന്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായും റിപോര്‍ട്ടുണ്ട്. യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ചൈനയ്ക്ക് 'അഗാധമായ ഉത്കണ്ഠ' ഉണ്ടെന്ന് ഷി ബൈഡനോട് പറഞ്ഞു. ചൈന എക്കാലവും സമാധാനത്തിന്റെ പക്ഷത്താണ് നിലകൊള്ളുന്നത്. സമാധാന ചര്‍ച്ചകള്‍ പ്രോല്‍സാഹിപ്പിക്കുന്നത് തുടരും. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും ചൈനീസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it