- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ തല്ലിക്കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി
സുഹൃത്തായ ദല്‍ബീറി (30)നെ കൊലപ്പെടുത്തിയ കുറ്റത്തിന് ഗുല്‍കേഷ് എന്നയാളാണ് അറസ്റ്റിലായത്. ദല്‍ബീറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് ഗുല്‍കേഷ് കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു.
ന്യൂഡല്‍ഹി: സുഹൃത്തിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡല്‍ഹിയിലെ റെയില്‍വേ ട്രാക്കില്‍ തള്ളിയ പ്രതിയെ അറസ്റ്റുചെയ്തു. സുഹൃത്തായ ദല്‍ബീറി (30)നെ കൊലപ്പെടുത്തിയ കുറ്റത്തിന് ഗുല്‍കേഷ് എന്നയാളാണ് അറസ്റ്റിലായത്. ദല്‍ബീറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് ഗുല്‍കേഷ് കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു. ജൂണ്‍ 24 നും 25 നും ഇടയിലാണ് കൊലപാതകം നടന്നത്. രാത്രിയില്‍ ഗുല്‍കേഷ് വിളിച്ചതനുസരിച്ചാണ് സുഹൃത്ത് ദല്‍ബീര്‍ സംഭവസ്ഥലത്തെത്തിയത്.
ഡല്‍ഹി സാഖിറയ്ക്ക് സമീപമുള്ള റെയില്‍വേ പാളത്തിന് സമീപത്തേക്ക് ദല്‍ബീറിനെ കൂട്ടിക്കൊണ്ടുപോയശേഷം ഗുല്‍കേഷ് ഇഷ്ടികകൊണ്ട് തലക്കടിച്ച് അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് ഇയാളുടെ ശരീരം കഷണങ്ങളാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹം കണ്ടെന്ന് പ്രതി തന്നെയാണ് പോലിസില്‍ വിവരം അറിയിച്ചത്. തുടക്കത്തില്‍ പോലിസിന്റെ അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി ഗുല്‍കേഷ് പരമാവധി ശ്രമം നടത്തി. എന്നാല്‍, പോലിസിന്റെ പരിശോധനയില്‍ കൊല്ലപ്പെട്ടത് ഗുല്‍കേഷിന്റെ സുഹൃത്ത് ദല്‍ബീറാണെന്ന് വ്യക്തമായി.
സംശയം തോന്നിയ പോലിസ് ഗുല്‍കേഷിന്റെ മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ദല്‍ബീറിന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് പ്രതി ഗുല്‍കേഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭാര്യ ഇതിനോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് പോലിസ് പറയുന്നത്. തുടര്‍ന്നാണ് സുഹൃത്തിനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കാന്‍ പ്രതി കൃത്യം ചെയ്തത്. ദല്‍ബീറിന്റെ ഭാര്യയെ വിവാഹം കഴിക്കാനാണ് കൊല നടത്തിയതെന്ന് പ്രതി ഗുല്‍കേഷും പോലിസിനോട് സമ്മതിച്ചു. കൊലപാതകത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയ്‌ക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കുണ്ടോ എന്ന് പോലിസ് അന്വേഷിച്ചുവരികയാണ്.
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMT