Sub Lead

കുതിരപ്പുറത്ത് വിവാഹഘോഷയാത്ര; ഗുജറാത്തില്‍ ദലിത് സമുദായത്തിന് സാമൂഹിക ഭ്രഷ്ട്

വരന്റെ പിതാവിന്റെ പരാതിയില്‍ ഗ്രാമമുഖ്യനും ഉപഗ്രാമമുഖ്യനും ഉള്‍പ്പെടെ മേല്‍ജാതിക്കാര്‍ എന്നു അവകാശപ്പെടുന്ന അഞ്ച് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

കുതിരപ്പുറത്ത് വിവാഹഘോഷയാത്ര; ഗുജറാത്തില്‍ ദലിത്  സമുദായത്തിന് സാമൂഹിക ഭ്രഷ്ട്
X

അഹമ്മദാബാദ്:വിവാഹഘോഷ യാത്രയില്‍ കുതിരപ്പുറത്ത് സഞ്ചരിച്ച ദലിത് വരനും സമുദായത്തിനും സാമൂഹിക ഭ്രഷ്ട് ഏര്‍പ്പെടുത്തി ഖാപ്പ് പഞ്ചായത്ത്.ഗുജറാത്തിലെ മെഹ്‌സന ജില്ലയിലെ ലോര്‍ ഗ്രാമത്തിലാണ് സംഭവം.വരന്റെ പിതാവിന്റെ പരാതിയില്‍ ഗ്രാമമുഖ്യനും ഉപഗ്രാമമുഖ്യനും ഉള്‍പ്പെടെ മേല്‍ജാതിക്കാര്‍ എന്നു അവകാശപ്പെടുന്ന അഞ്ച് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

മനുഭായ് പാര്‍മറിന്റെ മൂത്ത മകന്‍ മെഹുലിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉടലെടുത്തത്. വിവാഹത്തിനു ശേഷം വധവും വരനും കുതിരപ്പുറത്ത് ഗ്രാമത്തിലൂടെ വിവാഹഘോഷയാത്ര നടത്തി.

അടുത്ത ദിവസം ഗ്രാമുഖ്യന്‍ വിനു ഠാക്കൂറും ഉപഗ്രാമമുഖ്യന്‍ ബല്‍ദേവ് ഠാക്കൂറും ദലിതരെ മാറ്റിനിര്‍ത്തി പഞ്ചായത്ത് വിളിച്ചു. ദലിതരുടെ ഇത്തരം പെരുമാറ്റം സഹിക്കാനാവില്ലെന്ന് മല്‍ജാതിക്കാര്‍ എന്നു അവകാശപ്പെടുന്ന ആളുകള്‍ പഞ്ചായത്തില്‍ പരാതി പറഞ്ഞു.

ഇതേ തുടര്‍ന്ന് ദലിതരെ ബഹിഷ്‌കരിക്കാന്‍ പഞ്ചായത്ത് ആഹ്വാനം ചെയ്യുകയായിരുന്നു. ദളിത് വിഭാഗത്തിലുള്ളവര്‍ക്ക് തൊഴിലോ, ഭക്ഷണമോ നല്‍കരുതെന്നാണ് ആഹ്വാനം. ഇത് ലംഘിച്ചാല്‍ 5,000 രൂപ പിഴശിക്ഷയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ഗ്രാമത്തിനു പുറത്താക്കുമെന്നും ഖാപ്പ് പഞ്ചായത്ത് പ്രഖ്യാപിച്ചു. അടുത്ത ദിവസം മുതല്‍ ഗ്രാമത്തില്‍ ജോലിയും ആഹാരസാധനങ്ങളും നിഷേധിക്കപ്പെടാന്‍ തുടങ്ങിയതോടെ മനുഭായ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it