Big stories

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു തീരത്ത് ഒഴികെ ബസാറിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാര്‍ഥയെ കാണാതായത്.

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി
X

മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴികെ ബസാറിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് മുതലാണ് സിദ്ധാര്‍ഥയെ കാണാതായത്. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരില്‍ ഒരാളായ സിദ്ധാര്‍ഥ ചിക്കമംഗളുരുവിലേക്ക് ബിസിനസ് സംബന്ധമായി യാത്രതിരിച്ച് അവിടുന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ നേത്രാവതി പുഴയ്ക്കരികില്‍വച്ചാണ് കാണാതായത്.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. മഞ്ചേശ്വരം തീരസംരക്ഷണ പോലിസാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്. കേരള തീരസംരക്ഷണ പോലിസും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. സിദ്ധാര്‍ഥിന് 7,000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നായിരുന്നു പോലിസ് റിപോര്‍ട്ടുകള്‍. കൂടാതെ രണ്ടുദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ഥ അയച്ച കത്തും പുറത്തുവന്നിരുന്നു. സംരംഭകനെന്ന നിലയില്‍ പരാജയപ്പെട്ടെന്നാണ് സിദ്ധാര്‍ഥയുടെ കത്തില്‍ പറയുന്നത്.

Next Story

RELATED STORIES

Share it