Sub Lead

രാജസ്ഥാനില്‍ മുസ്‌ലിം കുടുംബത്തിനു നേരെ ആള്‍കൂട്ട ആക്രമണം; സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്; എട്ടു പേരുടെ നില ഗുരുതരം

ജുന്‍ജുനുവിലെ ഉദയപുര്‍വാതിയിലെ വൃദ്ധനായ മുഹമ്മദ് യാസീനേയും കുടുംബത്തേയുമാണ് മാരകായുധങ്ങളുമായെത്തിയ ആക്രമി സംഘം ക്രൂരമായി ആക്രമിച്ചത്.

രാജസ്ഥാനില്‍ മുസ്‌ലിം കുടുംബത്തിനു നേരെ ആള്‍കൂട്ട ആക്രമണം; സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്; എട്ടു പേരുടെ നില ഗുരുതരം
X

ഉദയപുര്‍വാതി:കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ മാരകായുധങ്ങളുമായെത്തിയ ആള്‍ക്കൂട്ടം മുസ്‌ലിം കുടുംബത്തെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി. കുടുംബത്തിലെ യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. ജുന്‍ജുനുവിലെ ഉദയ്പുര്‍വാതിയിലെ വൃദ്ധനായ മുഹമ്മദ് യാസീനേയും കുടുംബത്തേയുമാണ് മാരകായുധങ്ങളുമായെത്തിയ ആക്രമി സംഘം ക്രൂരമായി ആക്രമിച്ചത്.

ഇരുമ്പ് വടി, ഹോക്കി സ്റ്റിക് തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ സംഘം അരമണിക്കൂറോളം കുടുംബാംഗങ്ങളെ മര്‍ദ്ദിച്ചു. ഹാജി മുഹമ്മദ് യാസീന്‍, അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് റസാഖ്, മുഹമ്മദ് നിസാര്‍, മുഹമ്മദ് അസ്ലം, മുഹമ്മദ് യൂസഫ്, മുഹമ്മദ് ആസിഫ്, മകള്‍ ഷേര്‍ ബാനു, ശരീഫ് ബാനു എന്നിവര്‍ക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. അക്രമം തടയാനെത്തിയ മറ്റു മൂന്നു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബോധം കെടുന്നതുവരെ സംഘം മര്‍ദ്ദനം തുടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതര പരിക്കേറ്റ ഇവരെ സമീപത്തെ എസ് കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മേഖലയില്‍ ഫാന്‍സി സ്റ്റോര്‍ നടത്തിവരുന്ന മുഹമ്മദ് യാസീന്‍ അദ്ദേഹത്തിന്റെ ഷോപ്പിനു സമീപത്തെ പുതിയ നിര്‍മാണ പ്രവര്‍ത്തനത്തിനെതിരേ കോടതിയ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഇതാണ് ആക്രമി സംഘത്തെ പ്രകോപിച്ചത്.

പലരുടെയും കൈ, കാലുകളുടെ എല്ല് ഒടിയുകയും തലയ്ക്കും മുതുകിനും മാരക ക്ഷതം ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ഷേര്‍ ബാനുവിന്റെ ഷോപ്പ് തുറയ്ക്കാന്‍ എത്തിയ യാസീന്റെ മകളെ അക്രമി സംഘം കടന്നുപിടിക്കാന്‍ ശ്രമിച്ചത് കുടുംബം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘടിച്ചെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്.

ആക്രമികള്‍ക്കെതിരേ പോലിസ് നിശബ്ദത പാലിക്കുകയാണെന്ന് ഇരകള്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനത്തിനെതിരേ കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് ഷോപ്പ് ഒഴിഞ്ഞു പോവാന്‍ അക്രമികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി യാസീന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it