മഹാരത്‌ന കമ്പനികള്‍ വിദേശ കുത്തകകള്‍ക്ക് വില്‍ക്കാന്‍ ശ്രമം ; കേന്ദ്രസര്‍ക്കാരിന് താക്കീതായി എസ്ഡിപി ഐ സമരസംഗമം

അമ്പലമുകള്‍ ബിപിസിഎല്‍ റിഫൈനറിക്ക് മുന്‍പില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം കേന്ദ്രസര്‍ക്കാരിനുള്ള താക്കീതായി മാറി. അമ്പലമുകള്‍ കുഴിക്കാട്ട് ജംഗ്ഷനില്‍ നിന്നും റിഫൈനറിയുടെ മുന്നിലേക്ക് നടത്തിയ പ്രകടനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം അലയടിച്ചു.തുടര്‍ന്ന് നടന്ന സമര സംഗമം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമേരി ഉദഘാടനം ചെയ്തു.പൊതു സമ്പത്ത് ഉപയോഗിച്ച് നമ്മുടെ പൂര്‍വ്വികര്‍ പടുത്തുയര്‍ത്തിയ ഇന്ത്യയുടെ അഭിമാനസ്തംഭങ്ങള്‍ വിദേശ കുത്തകകള്‍ക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു

മഹാരത്‌ന കമ്പനികള്‍ വിദേശ കുത്തകകള്‍ക്ക് വില്‍ക്കാന്‍ ശ്രമം ;  കേന്ദ്രസര്‍ക്കാരിന് താക്കീതായി എസ്ഡിപി ഐ സമരസംഗമം

കൊച്ചി: മഹാരത്‌ന കമ്പനികള്‍ വിദേശ കുത്തകകള്‍ക്ക് വിറ്റ് തുലക്കുന്നതിനെതിരെ അമ്പലമുകള്‍ ബിപിസിഎല്‍ റിഫൈനറിക്ക് മുന്‍പില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം കേന്ദ്രസര്‍ക്കാരിനുള്ള താക്കീതായി മാറി. അമ്പലമുകള്‍ കുഴിക്കാട്ട് ജംഗ്ഷനില്‍ നിന്നും റിഫൈനറിയുടെ മുന്നിലേക്ക് നടത്തിയ പ്രകടനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം അലയടിച്ചു.തുടര്‍ന്ന് നടന്ന സമര സംഗമം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമേരി ഉദഘാടനം ചെയ്തു.പ്രധാന മന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍ ഹൗഡി മോഡി പരിപാടിയില്‍ പങ്കെടുത്തത് രാജ്യത്തെ മഹാരത്‌ന കമ്പനികളെ ആഗോള കുത്തക ഭീമനായ എക്‌സോണ്‍ മൊബീല്‍ കമ്പനിക്ക് വില്‍ക്കുവാനാണെന്ന് മുസ്തഫ കൊമേരി പറഞ്ഞു. ഭാരത് പെട്രോളിയം ഉള്‍പ്പെടെയുള്ള മഹാരത്‌ന കമ്പനികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും ജനങ്ങളുടെ ക്ഷേമത്തിനും ഗണ്യമായ സംഭാവനകള്‍ നല്‍കിയ മഹാപ്രസ്ഥാനങ്ങളാണ്. പൊതു സമ്പത്ത് ഉപയോഗിച്ച് നമ്മുടെ പൂര്‍വ്വികര്‍ പടുത്തുയര്‍ത്തിയ ഇന്ത്യയുടെ അഭിമാനസ്തംഭങ്ങള്‍ വിദേശ കുത്തകകള്‍ക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.കുത്തഴിഞ്ഞ ധനവിനിയോഗം മൂലം താറുമാറായ സാമ്പത്തിക മേഖലയെ ശരിയാക്കാന്‍ തറവാട് വില്‍ക്കുന്ന നടപടിയാണ് നരേന്ദ്ര മോഡി ഇപ്പോള്‍ ചെയ്യുന്നത്. ഇതിനെ കേവലമൊരു തൊഴില്‍ പ്രശ്‌നം മാത്രമായി ലളിതവല്‍ക്കരിക്കുകയാണ് മുഖ്യധാരാ പാര്‍ട്ടികള്‍. തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാറിനെ പിന്തിരിപ്പിക്കുവാനും കേരളത്തിന്റെ പൊതുവികാരം അറിയിക്കുന്നതിനും നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണം. കൊച്ചിന്‍ റിഫൈനറി കുത്തകകള്‍ക്ക് വിട്ട് തരില്ല എന്നത് നാടിന്റെ പൊതുവികാരമായി മാറണം.പൊതുമേഖലാ കമ്പനികള്‍ വിറ്റ് തുലക്കുന്നതിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും മുസ്തഫ കൊമേരി പറഞ്ഞു.എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, ബാബു വേങ്ങൂര്‍, സൈനുദ്ദീന്‍ പള്ളിക്കര സംസാരിച്ചു. സമരസംഗമത്തിന് മുന്നോടിയായി റിഫൈനറിയുടെ മുന്നിലേക്ക് നടന്ന പ്രകടനത്തിന് നേതക്കളായ അജ്മല്‍ കെ മുജീബ്, സുധീര്‍ ഏലൂക്കര, ലത്തീഫ് കോമ്പാറ, നാസര്‍ എളമന, ഷെഫീഖ് എടത്തല, ഷിഹാബ് വല്ലം, മീരാന്‍ മുളവൂര്‍, കബീര്‍ കാഞ്ഞിരമറ്റം, യാഖൂബ് സുല്‍ത്താന്‍, ഷിഹാബ് പടന്നാട്ട്, മരട് നിയാസ്, സനൂപ് പട്ടിമറ്റം, അബ്ദുല്‍ റഹ്മാന്‍ ചേലക്കുളം നേത്രത്വം നല്‍കി.

RELATED STORIES

Share it
Top