പയ്യന്നൂരില്‍ രണ്ടിടങ്ങളില്‍ ബോംബ് സ്‌ഫോടനം; ആളപായമില്ല

ബിഎംഎസ് പ്രവര്‍ത്തകനും ബിജെപി പയ്യന്നൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയുമായ പനക്കീല്‍ ബാലകൃഷ്ണന്റെ പയ്യന്നൂര്‍ കോറോത്തുള്ള വീടിന് മുന്നിലെ റോഡില്‍ ഇന്നലെ രാത്രി പന്ത്രണ്ടോടുകൂടിയാണ് ആദ്യ സ്‌ഫോടനമുണ്ടായത്.

പയ്യന്നൂരില്‍ രണ്ടിടങ്ങളില്‍ ബോംബ് സ്‌ഫോടനം;  ആളപായമില്ല

പയ്യന്നൂര്‍: പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധയിലെ കോറോം, കാര എന്നിവിടങ്ങളില്‍ ഉഗ്ര സ്‌ഫോടനം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബിഎംഎസ് പ്രവര്‍ത്തകനും ബിജെപി പയ്യന്നൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയുമായ പനക്കീല്‍ ബാലകൃഷ്ണന്റെ പയ്യന്നൂര്‍ കോറോത്തുള്ള വീടിന് മുന്നിലെ റോഡില്‍ ഇന്നലെ രാത്രി പന്ത്രണ്ടോടുകൂടിയാണ് ആദ്യ സ്‌ഫോടനമുണ്ടായത്.

പിന്നാലെ പുലര്‍ച്ചെ രണ്ട് മണിയോടെ ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പി രാജേഷിന്റെ വീടിനടുത്തായി കാര താലിച്ചാലം പാലത്തിന് സമീപം റോഡിലാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ എസ്എച്ച്ഒ ഹരിപ്രസാദും സംഘവും സ്ഥലത്തെത്തി. രണ്ടിടത്തും സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലിസ്. ബോംബ് സ്്‌ക്വോഡും ഡോഗ് സ്‌ക്വോഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top