ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈ: ബിജെപി നേതാവിനെ ചെന്നൈയില്‍ വെട്ടിക്കൊന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദരാണ് കൊല്ലപ്പെട്ടത്. ചെന്നൈ നഗരത്തിനടുത്ത് ചിന്താദ്രിപേട്ടിലെ സാമിനായകര്‍ തെരുവിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ ആറുപേരടങ്ങിയ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിനെതിരേ വധഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു.
ക്രിസ്ത്യന്‍ സംഘടനകളുടെ ഭാഗത്തുനിന്നാണ് വധഭീഷണി ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് പോലിസ് സംരക്ഷണവുമുണ്ടായിരുന്നു. പക്ഷേ, പോലിസുകാരന്‍ ചായ കുടിക്കാനായി മാറിയപ്പോഴായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം ബാലചന്ദറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരൊക്കെ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഇദ്ദേഹത്തെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
RELATED STORIES
അന്ന് യുവരാജ് ഇന്ന് ബുംറ; ബ്രോഡിന് നാണക്കേട് തന്നെ; ബുറയ്ക്ക്...
2 July 2022 12:38 PM GMTജഡേജയ്ക്കും സെഞ്ചുറി; ഇന്ത്യ 416ന് പുറത്ത്
2 July 2022 11:57 AM GMTടെസ്റ്റില് 2,000 റണ്സ്; പന്തിന് റെക്കോഡ്
1 July 2022 6:22 PM GMTഋഷഭ് പന്തിന് സെഞ്ചുറി; ജഡേജയ്ക്ക് അര്ദ്ധസെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട...
1 July 2022 6:04 PM GMTഎഡ്ജ്ബാസ്റ്റണില് ഇന്ത്യയ്ക്ക് ബാറ്റിങ്; അശ്വിന് ടീമില് ഇടമില്ല
1 July 2022 9:35 AM GMTഇംഗ്ലണ്ടില് ഏകദിന-ട്വന്റി പരമ്പര; രോഹിത്ത് നയിക്കും; സഞ്ജു ടീമില്
1 July 2022 6:08 AM GMT