- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ജയ്ശ്രീറാം' വിളിക്കിടെ ഗുരുഗാവില്‍ ജുമുഅ നമസ്‌ക്കരിച്ച് വിശ്വാസികള്‍
നമസ്‌ക്കാരസ്ഥലത്തിന്റെ 30 മീറ്റര്‍ മാത്രം അകലത്തില്‍ നിന്നാണ് ഇവര്‍ ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. 150 പോലിസുകാര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും ഇവരെ പിരിച്ചു വിടാന്‍ തയ്യാറായില്ല
ന്യൂഡല്‍ഹി: ഹിന്ദുത്വ വംശീയ വാദികളുടെ ജയ്ശ്രീറാം വിളിക്കിടെ ഗുരുഗാവില്‍ സെക്ടര്‍ 37 ല്‍ ജുമുഅ നമസ്‌ക്കാരം നിര്‍വഹിച്ച് ഇസ്‌ലാം മത വിശ്വാസികള്‍. ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കി ജുമുഅ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നമസ്‌ക്കാരം ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെ കൂട്ടത്തില്‍ നിന്ന് 25 പേര്‍ നമസ്‌ക്കാരം നിര്‍വഹിക്കാന്‍ മുന്നോട്ട് വന്നു. ഇവര്‍ നമസ്‌ക്കാരം നിര്‍വഹിക്കാന്‍ ആരംഭിച്ചതോടെ സ്ഥലത്ത് തടിച്ചു കൂടിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയ്ശ്രീറാം ,ഭാരത് മാതാകീ ജയ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് ജുമുഅ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. നമസ്‌ക്കാരസ്ഥലത്തിന്റെ 30 മീറ്റര്‍ മാത്രം അകലത്തില്‍ നിന്നാണ് ഇവര്‍ ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. 150 പോലിസുകാര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും ഇവരെ പിരിച്ചു വിടാന്‍ തയ്യാറായില്ല.
30 ഓളം പോലിസുകാര്‍ മാത്രം രണ്ടു കൂട്ടര്‍ക്കുമിടയില്‍ കയറിനി്‌നുവെന്നതൊഴിച്ചാല്‍ പോലിസ് കാര്യമായ ഇടപെടലുകള്‍ നടത്താതെ മാറി നിന്നു എന്നു പറയാം.20 മിനുട്ട് നീണ്ട് നിന്ന ജുമുഅ പ്രാര്‍ഥന അവസാനിച്ചതോടെ രണ്ട് ഹിന്ദുത്വര്‍ നമസ്‌ക്കാരസ്ഥലത്ത് കേറിയിരുന്നു. ഇതോടെ മുസ്‌ലിംകള്‍ പിരിഞ്ഞു പോയി. കഴിഞഅഞ വെള്ളിയാഴ്ചയിലേതുപോലെ ഇന്നലെ ഗുരുദ്വാരയില്‍ ജുമുഅ നമസ്‌ക്കാരം നടന്നില്ല. മുസ്‌ലിംകള്‍ സ്ഥലം വിട്ട് തരണമെന്ന ഈ ആഴ്ച തങ്ങളോട് ആവശ്യപ്പെട്ടിരുന്നില്ല എന്ന് സിഖ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ മുസ്‌ലിം സമുദായത്തിനൊപ്പം തന്നെയാണെന്ന് സിഖ് നേതാക്കള്‍ ഉറപ്പിച്ച് പറഞ്ഞു. ജുമുഅ നമസ്‌ക്കാരം നടക്കാതിരുന്നിട്ടും മുസ്‌ലിം വിരുദ്ധ കക്ഷികള്‍ ഒരു ഗുരുദ്വരക്ക് മുമ്പില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വലതുപക്ഷ ഹിന്ദുത്വരുടെ വിദ്വേഷത്തിന്റെ നിദര്‍ശനമായി ഇത്. കഴിഞ്ഞ ആഴ്ച്ച ഗുരുഗാവിലെ സദര്‍ ബസാര്‍ ഗുരുദ്വര മുസ്‌ലിംകള്‍ക്ക് നമസ്‌ക്കരിക്കാന്‍ വട്ടു നല്‍കി സിഖ് നേതാക്കള്‍ മാതൃകകാണിച്ചിരുന്നു. ഇവിടെ വിവേചനമില്ലെന്നും എല്ലാ മതക്കാര്‍ക്കും പ്രവേശിക്കാവുന്ന ഗുരുവിന്റെ ഭവനമാണിതെന്നുമായിരുന്നു സിഖ് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. പലയിടത്തും വലതുപക്ഷ ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന ജുമുഅ നമസ്‌ക്കാരം ഉപോക്ഷിച്ചിട്ടുണ്ട്. സെക്ടര്‍ 12 ല്‍ നമസ്‌ക്കരിക്കുന്ന സ്ഥലം വോളിബോള്‍ കോര്‍ട്ടാക്കി മാറ്റിയിരിക്കുകയാണ്.
ഒരു മൈതാനിയില്‍ ചാണകം ഉണക്കാനിട്ടാണ് ഹിന്ദുത്വര്‍ ജുമുഅ തടസ്സപ്പെടുത്തിയത്. പ്രദേശത്തെ 37 ഇടങ്ങളില്‍ ജുമുഅ നമസ്‌ക്കരിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നത് ഇപ്പോള്‍ എട്ടിടത്ത് റദ്ദാക്കിയിരിക്കുകയാണ്. അനുമതിയുള്ള 12 എ സെക്ടറില്‍ നമസ്‌ക്കരിക്കാന്‍ ഹിന്ദുത്വ അനുവദിക്കാത്തതിനെ തുടര്‍ന്ന ഉപേക്ഷിച്ചു. നേരത്തെഇവിടെ നമസ്‌ക്കരിച്ച 30 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവര്‍ക്കും ആചാര-അനുഷ്ടാന സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് മുഖ്യ മന്ത്രി എംഎല്‍ ഘട്ടാര്‍ പറഞ്ഞുവെങ്കിലും ഗതാഗതം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച ഗുജ്‌റാത്തിലെ അഹമ്മദബാദില്‍ ജുമുഅ നമസ്‌ക്കാരം നിര്‍വഹിച്ച സ്ഥലം വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ ശുദ്ധി കലശം നടത്തിയ സംഭവമുണ്ടായിരുന്നു.
RELATED STORIES
ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT