മഷി നോട്ടത്തിലൂടെ മോഷ്ടാവാക്കി ചാപ്പകുത്തി; പാലക്കാട് ചക്ലിയ കുടുംബത്തെ ഊരുവിലക്കി സമുദായം
കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ചക്ലിയ സമുദായം ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.
പാലക്കാട്: മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് നഗര ഹൃദയത്തില്‍ യുവാവിനും കുടംബത്തിനും ഊരുവിലക്ക് ഏര്‍പ്പെടുത്തി ചക്ലിയ സമുദായം. കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ചക്ലിയ സമുദായം ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.
രണ്ട് മാസത്തിലേറെയായി ഇത് തുടങ്ങിയിട്ട്. ഊരുവിലക്കിയതോടെ ഏക വരുമാന മാര്‍ഗമായ തുന്നല്‍ ജോലി പോലും ഇല്ലാതായതായി കുടുംബം പരാതിപ്പെടുന്നു.
രണ്ട് മാസം മുന്‍പ് കുന്നത്തൂര്‍മേട് മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രദേശത്തെ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കള്‍ മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയാണ് മോഷണം നടത്തിയതെന്ന് ചാപ്പകുത്തുകയായിരുന്നു.തുടര്‍ന്ന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയതോടെ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ടു. ക്ഷേത്രത്തില്‍ പ്രവേശനമില്ലാതായി. കുട്ടികളെ മറ്റ് കുട്ടികള്‍ കളിക്കാന്‍ പോലും കൂട്ടാതായി.
സംഭവത്തില്‍ നീതി തേടി ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പോലിസിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതേസമയം, കുടുംബത്തെ വിലക്കിയിട്ടില്ലെന്നും ക്ഷേത്ര ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് താക്കീത് നല്‍കുക മാത്രമാണ് ചെയ്തതെന്നും സമുദായ നേതാക്കള്‍ അവകാശപ്പെട്ടു.പ്രശ്‌ന പരിഹാരത്തിന് അടുത്ത മാസം 14ന് യോഗം വിളിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT