Sub Lead

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളി: നാഷണല്‍ വിമന്‍സ് ഫ്രണ്ട്

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പൗരാവകാശങ്ങളെ ചവിട്ടിമെതിക്കുകയും ജനാധിപത്യമൂല്യങ്ങളെ കാറ്റില്‍ പറത്തുകയും ചെയ്യുന്ന ഭരണകൂടഭീകരതയുടെ നേര്‍കാഴ്ച്ചയാണ് ഇന്ന് ഇന്ത്യ കണ്ടതെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പി എം ജസീല ചൂണ്ടിക്കാട്ടി

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്  ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളി: നാഷണല്‍ വിമന്‍സ് ഫ്രണ്ട്
X

കോഴിക്കോട്: ഇന്നലെ അര്‍ദ്ധ രാത്രിക്ക് ശേഷം രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തി പോപുലര്‍ ഫ്രണ്ട് ദേശിയ സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തത് ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട്.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പൗരാവകാശങ്ങളെ ചവിട്ടിമെതിക്കുകയും ജനാധിപത്യമൂല്യങ്ങളെ കാറ്റില്‍ പറത്തുകയും ചെയ്യുന്ന ഭരണകൂടഭീകരതയുടെ നേര്‍കാഴ്ച്ചയാണ് ഇന്ന് ഇന്ത്യ കണ്ടതെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പി എം ജസീല ചൂണ്ടിക്കാട്ടി

ആര്‍എസ്എസ് എന്ന വര്‍ഗീയ പാര്‍ട്ടിയുടെ അജണ്ട ഈ രാജ്യത്തെ മുസ്‌ലിംകളെയും ദലിത് പിന്നാക്ക വിഭാഗങ്ങളെയും ഈ രാജ്യത്ത് നിന്ന് ഉന്‍മൂലനം ചെയ്യുക എന്നതാണ്. ഇതിന്റെ ഭാഗമായുള്ള ആസുത്രിത നീക്കമാണ് ഇന്നത്തെ പോപുലര്‍ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്.

ഒരു തരത്തിലുള്ള ജനാധിപത്യമര്യാദയും പാലിക്കാതെ റെയ്ഡ് എന്ന പേരില്‍ കാട്ടികൂട്ടിയ പേകൂത്തുകളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. നാടിനെയും സ്ത്രീകളെയും കുട്ടികളേയും ഭയപ്പെടുത്തി പാതിരാത്രി വീടുകളില്‍ വന്ന് അരിപെട്ടി മുതല്‍ സാനിറ്ററിപാഡ് വരെ വലിച്ചിട്ട് പരിശോധിച്ചത് പ്രഹസനവും പ്രതിഷേധാര്‍ഹവുമാണെന്ന് അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it