Sub Lead

സൈനികന്‍ സുരക്ഷിതന്‍; സായുധര്‍ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍

മുഹമ്മദ് യാസീന്‍ ഭട്ട് സുരക്ഷിതനാണെന്നും മാധ്യമവാര്‍ത്തകള്‍ വസ്തുതാപരമല്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

സൈനികന്‍ സുരക്ഷിതന്‍; സായുധര്‍ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍
X

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബുദ്ഗാമില്‍നിന്നും സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത തള്ളി കേന്ദ്ര പ്രതിരോധമന്ത്രാലയം. മുഹമ്മദ് യാസീന്‍ ഭട്ട് സുരക്ഷിതനാണെന്നും മാധ്യമവാര്‍ത്തകള്‍ വസ്തുതാപരമല്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയവക്താവ് ട്വീറ്റ് ചെയ്തു. ബുദ്ഗാമിലെ ഖാസിപോര ചദൂരയിലെ വീട്ടില്‍ കഴിഞ്ഞ മാസം 26നാണ് ഒരുമാസത്തെ അവധിക്കായി യാസീന്‍ ഭട്ട് എത്തിയത്.

അദ്ദേഹം വീട്ടില്‍ സുരക്ഷിതനായുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. ഭട്ടിനെ വീട്ടില്‍നിന്നും സായുധര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് പുറത്തുവിട്ടത്. സൈനികനുവേണ്ടി ഇന്ത്യന്‍ സേന തിരച്ചില്‍ ഊര്‍ജിതമാക്കിയതായും വാര്‍ത്തകള്‍ വന്നിരുന്നു.

Next Story

RELATED STORIES

Share it