Sports

ഏഷ്യന്‍ അണ്ടര്‍ 23 വോളി; ഇന്ത്യ ഫൈനലില്‍

ഏഷ്യന്‍ അണ്ടര്‍ 23 വോളി; ഇന്ത്യ ഫൈനലില്‍
X

യാങ്കൂണ്‍: ഏഷ്യന്‍ അണ്ടര്‍ വോളിബോള്‍ പുരുഷവിഭാഗം ചാപ്യംന്‍ഷിപ്പില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ പ്രവേശിച്ചു. പാകിസ്താനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ചരിത്ര വിജയം. ജയത്തോടെ ഈ വര്‍ഷം നടക്കുന്ന അണ്ടര്‍ 23 ലോക ചാംപ്യന്‍ഷിപ്പിലേക്കും ഇന്ത്യ യോഗ്യത നേടി.

മ്യാന്‍മറില്‍ നടന്ന മല്‍സരത്തില്‍ ആദ്യ സെറ്റ് പാകിസ്താന്‍ 21-25ന് സ്വന്തമാക്കി. തുടര്‍ന്ന് 25-16, 25,22, 25-18 എന്നീ മൂന്ന് സെറ്റുകള്‍ ഇന്ത്യ നേടുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ജപ്പാന്‍-ചൈന സെമി ഫൈനല്‍ മല്‍സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.

Next Story

RELATED STORIES

Share it