Tennis

വിംബിള്‍ഡണ്‍; സിമോണാ ഹാലപ്പ് പിന്‍മാറി

ഈ മാസം 28നാണ് വിംബിള്‍ഡണിന് തുടക്കമാവുന്നത്.

വിംബിള്‍ഡണ്‍; സിമോണാ ഹാലപ്പ് പിന്‍മാറി
X




ലണ്ടന്‍: നിലവിലെ ചാംപ്യന്‍ റുമാനിയയുടെ സിമോണാ ഹാലപ്പ് വിംബിള്‍ഡണ്ണില്‍ നിന്നും പിന്‍മാറി. കാല്‍വണ്ണയ്‌ക്കേറ്റ പരിക്കില്‍ നിന്നും പൂര്‍ണ്ണമായി മോചിതമായിട്ടില്ലെന്ന് ലോക മൂന്നാം നമ്പര്‍ താരമായ ഹാലപ്പ് വ്യക്തമാക്കി.29 കാരിയായ ഹാലപ്പ് കഴിഞ്ഞ ആഴ്ച അവസാനിച്ച ഫ്രഞ്ച് ഓപ്പണിലും പങ്കെടുത്തിട്ടില്ല. ഇറ്റാലിയന്‍ ഓപ്പണിനിടെയാണ് താരത്തിന് പരിക്കേറ്റത്. ലോക രണ്ടാം നമ്പര്‍ നയോമി ഒസാക്ക നേരത്തെ പിന്‍മാറിയിരുന്നു. ഇതോടെ ബെലാറസിന്റെ ആര്യാനാ സബലെന്‍ങ്കയാണ് ടോപ് രണ്ടാം സീഡ്. ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയാണ് ടോപ് സീഡ്. ഈ മാസം 28നാണ് വിംബിള്‍ഡണിന് തുടക്കമാവുന്നത്.




Next Story

RELATED STORIES

Share it