Tennis

യുഎസ് ഓപ്പണില്‍ നിന്ന് നയോമി ഒസാക്കാ പുറത്ത്

പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിന്റെ ബെലിന്റാ ബെന്‍സിക്കാണ് ഒസാക്കയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 6-4.

യുഎസ് ഓപ്പണില്‍ നിന്ന് നയോമി ഒസാക്കാ പുറത്ത്
X

ന്യൂയോര്‍ക്ക്: നിലവിലെ ചാംപ്യന്‍ ജപ്പാന്റെ നയോമി ഒസാക്ക യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിന്റെ ബെലിന്റാ ബെന്‍സിക്കാണ് ഒസാക്കയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 6-4. ബെന്‍സിക്കാ 13ാം സീഡാണ്. രണ്ടു പേരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. തോല്‍വിയോടെ ഒസാക്കയുടെ ലോക ഒന്നാം നമ്പര്‍ റാങ്ക് നഷ്ടമായി. ആസ്േ്രതലിയയുടെ ആഷ്‌ലി ബാര്‍ട്ടി ഒന്നാം സ്ഥാനത്തെത്തി. ക്വാര്‍ട്ടറില്‍ ഡോണാ വെക്കിക്കിനെ ബെന്‍സിക്ക് നേരിടും. അമേരിക്കയുടെ ടെയ്‌ലര്‍ ടൗണ്‍സെന്റിനെ തോല്‍പ്പിച്ച് കനേഡിയന്‍ യുവതാരം ബിയാങ്ക ആന്ദ്രീസ്‌ക്ക് ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍ 6-1, 4-6, 6-2. വിംബിള്‍ഡണ്‍ ചാംപ്യന്‍ സിമോണ ഹാലപ്പിനെ തോല്‍പ്പിച്ചാണ് ടൗണ്‍സെന്റ് നാലാം റൗണ്ടില്‍ കടന്നത്.

Next Story

RELATED STORIES

Share it