യുഎസ് ഓപ്പണില്‍ അട്ടിമറി; സ്റ്റിസിപാസ്, അഗ്യൂറ്റ് പുറത്ത്
ഗ്രീക്ക് താരവും എട്ടാം സീഡുമായ സ്‌റ്റെഫനോസ് സ്റ്റിസിപാസിനെ സീഡ് ചെയ്യാത്ത റഷ്യന്‍ താരം ആന്ദ്ര റൂബ്‌ളേവ് ആണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-7, 7-6, 7-5.
ലണ്ടന്‍: യുഎസ് ഓപണില്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ ആദ്യറൗണ്ടില്‍ വന്‍ അട്ടിമറി. ഗ്രീക്ക് താരവും എട്ടാം സീഡുമായ സ്‌റ്റെഫനോസ് സ്റ്റിസിപാസിനെ സീഡ് ചെയ്യാത്ത റഷ്യന്‍ താരം ആന്ദ്ര റൂബ്‌ളേവ് ആണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-7, 7-6, 7-5. മറ്റൊരു മല്‍സരത്തില്‍ സ്‌പെയിന്‍ താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗ്യൂറ്റിനെ കസാഖ് താരം മിഖായേല്‍ കുഷ്‌ക് തോല്‍പ്പിച്ചു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ സെമി ഫൈനലിസ്റ്റായ അഗ്യൂറ്റിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 3-6, 6-1, 6-4, 3-6, 6-3. അതിനിടെ, കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ നാല് സീഡ് ഡൊമിനിക്ക് തീമിനെ സീഡ് ചെയ്യാത്ത ഇറ്റാലിയന്‍ താരം തോമസ് ഫാബിയാനോ തോല്‍പ്പിച്ചു.
സ്‌കോര്‍ 6-4, 3-6, 6-3, 6-2. പ്രമുഖ താരം റാഫേല്‍ നദാല്‍ അനായാസം രണ്ടാം റൗണ്ടില്‍ കടന്നു. സീഡ് ചെയ്യാത്ത ജോണ്‍ മില്‍മാനെ 6-2, 6-2 സെറ്റുകള്‍ക്കാണ് നദാല്‍ തോല്‍പ്പിച്ചത്. അതിനിടെ, വനിതാ വിഭാഗത്തില്‍ സബലെങ്ക, ഹാലപ്പ് എന്നിവരും രണ്ടാം റൗണ്ടില്‍ കടന്നു. മുന്‍ ഗ്രാന്‍സ്ലാം താരം വിക്ടോറിയ അസരങ്കയെ തോല്‍പ്പിച്ചാണ് അര്യനാ സബലെങ്ക രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍ 3-6, 6-3, 6-4. വിംബിള്‍ഡണ്‍ ജേതാവ് സിമോണ ഹാലപ്പും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അമേരിക്കയുടെ നിക്കോള ഗിബ്‌സിനെ 6-3, 2-6, 6-2.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര് മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില് മസ്ജിദുകളും ദര്ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില് കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല് 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT