Tennis

അവസാന മല്‍സരത്തില്‍ ഫെഡറര്‍ നദാലിനൊപ്പം കളിക്കും

ജോക്കോവിച്ച്, ആന്റി മുറെ തുടങ്ങിയവരും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.

അവസാന മല്‍സരത്തില്‍ ഫെഡറര്‍ നദാലിനൊപ്പം കളിക്കും
X


ന്യൂയോര്‍ക്ക്: ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തന്റെ വിടവാങ്ങല്‍ മല്‍സരത്തില്‍ ചിരവൈരിയായിരുന്ന സ്‌പെയിനിന്റെ റാഫേല്‍ നദാലിനൊപ്പം കളിക്കും. നാളെയാണ് ലേവര്‍ കപ്പിന് തുടക്കമാവുന്നത്. ഡബിള്‍സിലാണ് ഫെഡറര്‍ നദാലിനൊപ്പം സഖ്യം ചേര്‍ന്ന് കളിക്കുക. കഴിഞ്ഞയാഴ്ചയാണ് 20 ഗ്രാന്‍സ്ലാം നേടിയ സ്വിസ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. യൂറോപ്പ് ടീമിനായാണ് ഇരുവരും സഖ്യം ചേരുന്നത്.ജോക്കോവിച്ച്, ആന്റി മുറെ തുടങ്ങിയവരും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.




Next Story

RELATED STORIES

Share it