Special

റഫയുടെ വില്ലനാവുന്ന പരിക്ക്; നഷ്ടപ്പെട്ടത് 11 ഗ്രാന്‍സ്ലാമുകള്‍

2003ലാണ് ആദ്യമായി താരം പരിക്കിനെ തുടര്‍ന്ന് പിന്‍മാറ്റം നടത്തിയത്. 1

റഫയുടെ വില്ലനാവുന്ന പരിക്ക്; നഷ്ടപ്പെട്ടത് 11 ഗ്രാന്‍സ്ലാമുകള്‍
X

കളിമണ്‍ കോര്‍ട്ടുകളുടെ രാജകുമാരനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ കഴിഞ്ഞ ദിവസമാണ് വിംബിള്‍ഡണ്‍ സെമിയില്‍ നിന്ന് പിന്‍മാറിയത്. പരിക്കിനെ തുടര്‍ന്നാണ് ഓസിസ് താരം കിര്‍ഗിയോസുമായുള്ള സെമിയില്‍ നിന്ന് പിന്‍മാറിയത്. ക്വാര്‍ട്ടറില്‍ പരിക്കിനെ അതിജീവിച്ചായിരുന്നു ജയം. ഇത് ആദ്യമായല്ല റഫയ്ക്ക് ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റുകളില്‍ പരിക്ക് വില്ലനാവുന്നത്. കരിയറില്‍ 11 തവണയാണ് പരിക്ക് 36കാരനായ നദാലിന് ഗ്രാന്‍സ്ലാമുകള്‍ നഷ്ടപ്പെടുത്തിയത്. കരിയറില്‍ നീണ്ട ഇടവേളയെടുത്തതും പരിക്ക് കാരണമായിരുന്നു. തുടര്‍ന്ന് വന്‍ തിരിച്ചുവരവ് നടത്തിയാണ് താരം ലോക റാങ്കില്‍ നാലാം സ്ഥാനത്ത് എത്തിയത്. ലോക റാങ്കിങില്‍ മുമ്പ് ഒന്നാം സ്ഥാനം ഏറെ കാലം കുത്തകയായി സൂക്ഷിച്ചിരുന്ന താരത്തെ എന്നും വേട്ടയാടിയത് പരിക്കാണ്.



കരിയറില്‍ അഞ്ച് തവണയാണ് പരിക്ക് കാരണം ടൂര്‍ണ്മമെന്റിനിടെ പിന്‍മാറിയത്. 2010, 2018 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2018 യുഎസ് ഓപ്പണ്‍, 2016 ഫ്രഞ്ച് ഓപ്പണ്‍ എന്നിവയില്‍ നിന്നാണ് മല്‍സരത്തിനിടെ പിന്‍മാറ്റം നടത്തിയത്. 2003ലാണ് ആദ്യമായി താരം പരിക്കിനെ തുടര്‍ന്ന് പിന്‍മാറ്റം നടത്തിയത്. 16 വയസ്സിലായിരുന്നു ഇത്. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലായിരുന്നു താരം പിന്‍മാറിയത്. കരിയര്‍ തുടങ്ങിയത് മുതല്‍ വര്‍ഷത്തില്‍ ഒരു ഗ്രാന്‍സ്ലാം താരത്തിന് സ്ഥിരമായി നഷ്ടപ്പെടാറുണ്ട്. കണങ്കാല്‍, പാദം, തുടയെല്ല്, കൈപത്തി എന്നിവയാണ് താരത്തെ പിന്‍തുടരുന്ന പ്രധാന പരിക്കുകള്‍. വയറുസംബന്ധമായ പരിക്കുകളാണ് താരത്തിന് വിംബിള്‍ഡണില്‍ തിരിച്ചടിയായത്.


2014ല്‍ അപ്പന്‍ഡിക്‌സ് കാരണമാണ് വിംബിള്‍ഡണ്‍ നഷ്ടമായത്. പരിക്ക് എന്ന വന്‍മതില്‍ മുന്നിലുണ്ടിയിട്ടും കരിയറില്‍ താരം 92 കിരീടങ്ങളും 1063 വിജയങ്ങളും നേടിയിട്ടുണ്ട്. 22 ഗ്രാന്‍സ്ലാം നേടിയ താരത്തിന്റെ അടുത്ത ഗ്രാന്‍സ്ലാമിന് വെറും രണ്ട് ജയങ്ങള്‍ മാത്രമായിരുന്നു വേണ്ടത്. ഈ സമയത്താണ് വീണ്ടും പരിക്ക് രംഗപ്രവേശനം ചെയ്തത്.

കഴിഞ്ഞ തവണ താരത്തിന് നഷ്ടമായ യു എസ് ഓപ്പണ്‍ ആണ് ഈ വര്‍ഷത്തെ താരത്തിന്റെ അടുത്ത പ്രതീക്ഷ. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ടൂര്‍ണ്മമെന്റിന് മുന്നേ പരിക്കില്‍ നിന്ന് മോചിതനാവുമെന്നാണ് റഫയുടെ വിശ്വാസം.




Next Story

RELATED STORIES

Share it